• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെരിന്തല്‍മണ്ണ സംഘര്‍ഷത്തെ ചൊല്ലി വ്യാപക അക്രമണം

  • By desk

മലപ്പുറം: പെരിന്തല്‍മണ്ണ സംഘര്‍ഷത്തെ ചൊല്ലി തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി അഞ്ച് പേര്‍ക്ക് പരുക്ക്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് എസ്എഫ്ഐ, എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ എംഎസ്എഫ് പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി എംഎസ്എഫും, എംഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി എസ്എഫ്ഐയും പറയുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാവിലെയുണ്ടായ പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും സംഘര്‍ഷം നടക്കുകയായിരുന്നു.

തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം ആശുപത്രി പരിസരത്തു വെച്ച് എം.എസ്.എഫുകാര്‍ മര്‍ദ്ദിച്ചതായും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകരായ ആദില്‍ഹിജാസ്(19), ആസിഫലി (19) മുഹമ്മദ് മുസ്തഫ(19) എസ്.എഫ്.ഐ പ്രവര്‍ത്തകരായ പുളിയംപറമ്പ് അമ്പലഞ്ചേരി മുര്‍ഷിദ്(19), കൊടുവള്ളി ഒറ്റപ്പിലാക്കല്‍ ബാസിത്ത്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തുടര്‍ന്ന് പോലീസെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമണമാണ് നടന്നത്.മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ദേശീയപാത കടന്നുപോവുന്ന പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു. വാഹനവുമായി പുറത്തിറങ്ങിയവരെ കൈയേറ്റം ചെയ്യാനും അപമാനിക്കാനും ശ്രമമുണ്ടായി. പുലര്‍ച്ചെ മുതല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി റോഡുകളില്‍ തടസ്സങ്ങളുണ്ടാക്കി. രാമപുരത്ത് റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കൂട്ടിലങ്ങാടിയില്‍ റോഡിന് നടുവില്‍ ബെഞ്ചിട്ട് ഇതിലിരുന്നാണ് വാഹനങ്ങള്‍ തടഞ്ഞത്. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍, ഇലക്രിട് പോസ്റ്റുകള്‍ അടക്കമുള്ളവയും റോഡിലേക്കിട്ടു.പെരിന്തല്‍മണ്ണ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് എത്തിയവരെ ഏറെ നേരം തടഞ്ഞ ശേഷമാണ് വിട്ടയച്ചത്.

തിരൂര്‍ക്കാട്, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, മങ്കട, പെരിന്തല്‍മണ്ണ നഗരസഭയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. അങ്ങാടിപ്പുറം മേല്‍പ്പാലം മുതല്‍ പെരിന്തല്‍മണ്ണ ടൗണ്‍ വരെയുള്ള ഇടങ്ങളില്‍ റോഡില്‍ വ്യാപകമായി ഗതാഗത തടസ്സം സൃഷ്ടിച്ചു. റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പിഴുതെറിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞു. പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിച്ച ട്രാഫിക് ൈലന്റുകള്‍ റോഡില്‍ തള്ളിയിട്ട് മാര്‍ഗതടസ്സം സൃഷ്ടിച്ചു. ആംബുലന്‍സ്, അടക്കമുള്ള വാഹനങ്ങള്‍ക്ക് ഇതു ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രണ്ട് ബറ്റാലിയന്‍ പൊലീസ് പെരിന്തല്‍മണ്ണ നഗരത്തിലും വിവിധ പ്രദേശങ്ങളിലുമെത്തി. പെരിന്തല്‍മണ്ണ നഗരത്തില്‍ സമരാനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സമരാനുകൂലികള്‍ വൈകിട്ട് പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ പ്രകടനവും നടത്തി.

പെരിന്തല്‍മണ്ണയില്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫലിനെയും കാമറാമാന്‍ പി.വി സന്ദീപിനേയും ന്യൂസ് 18 ലെ സുര്‍ജിത് അയ്യപ്പത്തിനെയും സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. അങ്ങാടിപ്പുറത്ത് കെ.സി. സിനിപാരഡൈസിന് സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടഞ്ഞപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. തുടര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനം നടത്തി. ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ലീഗ് ജില്ലാജനറല്‍ കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ്, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വാഹനം തടയുന്ന വാര്‍ത്ത പകര്‍ത്തുന്നതിനിടെ പെരിന്തല്‍മണ്ണയിലെ മനോരമ ലേഖകന്‍ കൊളത്തൂര്‍ മണികണ്ഠനെയും കൈയേറ്റം ചെയ്തു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതേ പ്രശ്നത്തില്‍ സുപ്രഭാതം റിപ്പോര്‍ട്ടര്‍ നിഷാദ് കുളത്തൂരിനെയും സമാനരീതിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമത്തിനിരയാക്കി. പെരിന്തല്‍മണ്ണയിലെ എ.സി.വി ബ്യൂറാക്കെതിരെയും അസഭ്യവര്‍ഷവുമുണ്ടായി.

English summary
SFI and MSF fights each other in Perunthalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more