കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലജ്ജിച്ച് തല താഴ്ത്തുന്നു, കേരള ജനതയോട് മാപ്പ് ചോദിക്കുന്നു; അവർ ഒറ്റുകാർ, വൈകാരിക കുറിപ്പുമായി സാനു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് കോളേജിൽ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ എസ്എഫ്‌ഐയേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ആദ്യമായല്ല യൂണിവേഴ്‌സിറ്റ് കോളേജിലെ എസ്എഫ്‌ഐ തലവേദന സൃഷ്ടിക്കുന്നത്. എന്നാല്‍ ഇത്തവണ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് നേതൃത്വം.

നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്! എസ്എഫ്ഐക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻനിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്! എസ്എഫ്ഐക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

അഖില്‍ എന്ന വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ കത്തിയെടുത്ത് കുത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഭാരവാഹികള്‍ തന്നെ ആയിരുന്നു. എന്തായാലും ന്യായീകരണങ്ങള്‍ക്ക് നില്‍ക്കാതെ, യൂണിറ്റ് തന്നെ പിരിച്ചുവിടാന്‍ എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു തയ്യാറായി.

യൂണിവേഴ്‌സിറ്റി കോളേജിലെ അനിഷ്ട സംഭവങ്ങളെ കുറിച്ച് വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് വിപി സാനു ഇപ്പോള്‍. കേരള ജനതയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് ആ ഫേസ്ബുക്ക് പോസ്റ്റ്. സാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

ലജ്ജിച്ച് തല താഴ്ത്തുന്നു... അവര്‍ ഒറ്റുകാര്‍

ലജ്ജിച്ച് തല താഴ്ത്തുന്നു... അവര്‍ ഒറ്റുകാര്‍

ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവൻ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്എഫ്ഐക്കാർ. അല്ലാത്തവർ ഒറ്റുകാർ മാത്രമാണ്. കടിച്ചുകീറാൻ തക്കം പാർത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാർ.

പ്രസ്ഥാനത്തിന്റെ കാവല്‍ക്കാര്‍

പ്രസ്ഥാനത്തിന്റെ കാവല്‍ക്കാര്‍

കൂടെ നിന്നവരെ വീണുപോകാതെ ചേർത്തുപിടിച്ചവർ, ഇനി വരുന്നവരുടെ അവകാശങ്ങൾക്കായി തെരുവിൽ തല പൊട്ടിയവർ, കലാലയങ്ങൾ സർഗാത്മകമാക്കാൻ മുന്നിൽ നിന്നവർ, ഒപ്പമുള്ളവരുടെ വേദനയിൽ കണ്ണുനനഞ്ഞവർ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവൻ കൊടുത്തവർ, അഭിമന്യു പാടിയ നാടൻപാട്ടുകൾ ഹൃദയത്തിൽക്കൊണ്ടു നടക്കുന്നവർ, സാഹിത്യത്തെയും, കലകളെയും ഏറ്റവും മനോഹരമായി ആസ്വദിക്കുന്നവർ.

അവർ മാത്രമാണ് ഈ പ്രസ്ഥാനത്തിന്റെ കാവൽക്കാർ. വർഷങ്ങളെടുത്ത് അവർ നിറം കൊടുത്ത സ്വപ്നങ്ങളെയും കാലങ്ങളായി അവർ നയിച്ച പോരാട്ടങ്ങളെയുമാണ് കുറഞ്ഞ മണിക്കൂറുകളിൽ, ഒരു കലാലയത്തിനകത്ത് കുറച്ചാളുകൾ ചേർന്ന് ഒറ്റുകൊടുത്തത്.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം

ഈ ശുഭ്രപതാകയിൽ എഴുതിച്ചേർത്തിരിക്കുന്നത് അർഥമില്ലാത്ത വാക്കുകളല്ല. ആ മൂന്നു മഹത്തായ ആശയങ്ങളാണ് ഈ പ്രസ്ഥാനത്തെ നിർവചിക്കുന്നത്. ഇന്ത്യയിലെ എത്രയോ ലക്ഷക്കണക്കിനു വിദ്യാർഥികളെ ചേർത്തുവെക്കുന്നത്. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിർണയിക്കുമ്പോൾ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്എഫ്ഐ എന്ന മൂന്നക്ഷരങ്ങൾ; അവർക്കു മേൽ വീശുന്ന തണലാണ് ഈ ശുഭ്രപതാക. അവരുടെ സംഘടിതമായചെറുത്തുനില്പുകളുടെ അടയാളമാണ് ഈ പ്രസ്ഥാനം. ഞാനടക്കമുള്ള ഒരു വ്യക്തിയുടെയും പ്രവൃത്തികൾ നമ്മളുയർത്തുന്ന മുദ്രാവാക്യങ്ങളെ മങ്ങലേല്പിക്കാനനുവദിച്ചുകൂടാ. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുത്.

Recommended Video

cmsvideo
ചോര പുതച്ച് കലാലയം പ്രതിഷേധം ആളിക്കത്തുന്നു
തെറ്റുകള്‍ ന്യായീകരിക്കില്ല

തെറ്റുകള്‍ ന്യായീകരിക്കില്ല

മറ്റൊന്നും പറയാനില്ല. തെറ്റുകൾ ഒരിക്കലും ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ല. തളർച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. നക്ഷത്രാങ്കിത ശുഭ്രപതാക ഇതിലുമുയരത്തിൽ പറക്കണം.

എസ്എഫ്ഐ. സിന്ദാബാദ്. രക്തസാക്ഷികൾ സിന്ദാബാദ്.

അത് വ്യാജമാണ്

വിമർശനങ്ങൾ അംഗീകരിക്കും. കാരണം അവ ഞങ്ങളെ സ്വയം തിരുത്താൻ സഹായിക്കുമെന്നതുകൊണ്ട്. പക്ഷേ അതിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതനുവദിക്കാനാവില്ല. ചിത്രത്തിൽ കാണുന്ന പോസ്റ്റിനോ, ആ ഫേസ്ബുക്ക് പേജിനോ എസ്എഫ്ഐ.യുമായോ, എസ്എഫ്ഐ. നിലപാടുകളുമായോ യാതൊരു ബന്ധവുമില്ല...

English summary
SFI National President VP Sanu's Facebook post on University College issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X