എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വിപി സാനുവിന് വധു ഗാഥ എം ദാസ്; വിവാഹം ഡിസംബര്‍ 28 ന്
മലപ്പുറം: എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാവുന്നു. എറണാകുളം വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിയും ശ്രീപെരുമ്പത്തൂര്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡവലപ്മെന്‍റില്‍ ഗവേഷകയുമായ ഗാഥ എം ദാസാണ് വധു.
പള്ളിപ്പുറത്തെ ഗാഖയുടെ വീട്ടില്‍ വെച്ചാണ് വിവാഹം. 30 ന് വളാഞ്ചേരില്‍ വിവാഹസല്‍ക്കാരവും തയ്യാറാക്കിയിട്ടുണ്ട്. വിവാഹക്കാര്യം വിപി സാനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സംഘടനാ ജനറല്‍ സെക്രട്ടറി മയുഖ് ബിശ്വാസാണ് വിവാഹം ക്ഷണിക്കുന്നത്. മലപ്പുറം വളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയാണ് വി.പി സാനു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ വിപി സക്കറിയയുടെ മകനാണ്.

എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച സാനു ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു.












Click it and Unblock the Notifications