കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു കേസ് അന്വേഷണം നേരായ ദിശയില്‍; പരാതിയില്ലെന്ന് എസ്എഫ്‌ഐ

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ ആശങ്കയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് പറഞ്ഞു. കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഇതുവരെ എസ്എഫ്‌ഐക്ക് പരാതിയില്ലെന്നും സച്ചിന്‍ദേവ് മാധ്യമങ്ങളോട് വിശദീകരിച്ചു.

പൊലീസിന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുള്ളതായി തോന്നിയിട്ടില്ല. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന കേസ് അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് കേസിന് അനുകൂല നിലപാടാണ് ഉണ്ടാകുന്നത്. അക്രമം നടന്ന അന്നുതന്നെ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ കേസില്‍ മുഖ്യപങ്ക് വഹിച്ചവര്‍ തന്നെയാണ്. തുടക്കത്തില്‍ തന്നെ പോലീസിന് അക്രമികളെ കണ്ടെത്താന്‍ സാധിച്ചത് വിലകുറച്ച് കാണാന്‍ എസ്എഫ്‌ഐ തയ്യാറല്ല.

sfi

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഓഫീസുകളിലും ക്യാമ്പുകളിലും പോലീസ് പരിശോധന നടത്തുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഓഫിസുകളില്‍ കയറി പോലീസ് പരിശോധന നടത്തുന്നത് അന്വേഷണം ശരിയായി മുന്നോട്ട് നീങ്ങുന്നതിനാലാണ്. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസന്വേഷണത്തെ മുരടിപ്പിക്കാന്‍ എസ്എഫ്‌ഐക്ക് താത്പര്യമില്ല. കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

English summary
sfi on abhimanyu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X