എബിവിപിയുടെ കൈയേറ്റശ്രമം: ചര്‍ച്ചയാക്കാന്‍ എസ്എഫ്ഐ, എബിവിപി പരിസ്ഥിതിക്കും മണ്ണിനും മനുഷ്യനും ശത്രു
തൃശൂര്‍: കുന്നംകുളം വിവേകാനന്ദ കോളജില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരം നടുവാന്‍ മുന്നോട്ടുവന്ന എസ്എഫ്ഐ വനിതാ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി നടത്തിയ കൈയേറ്റ ശ്രമത്തിനെതിരേ വ്യാപക പ്രചാരണം സംഘടിപ്പിക്കാന്‍ എസ്എഫ്ഐ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി എസഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജില്‍ പങ്കെടുത്ത പ്രതിഷേധ യോഗം കുന്നംകുളത്ത് സംഘടിപ്പിച്ചു.
എബിവിപിയുടെ പരിസ്ഥിതി വിരോധം കാമ്പസുകളില്‍ പ്രധാന ചര്‍ച്ചയാക്കുവാനും ഇതുവഴി സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശക്തമായ പ്രതിരോധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ് എസ്എഫ്ഐ യുടെ തീരുമാനം. എബിവിപി പരിസ്ഥിതിക്കും മണ്ണിനും മനുഷ്യനും ശത്രുവാണെന്ന പുതിയ ആശയമാണ് എസ്എഫ്.ഐ. മുന്നോട്ടുവയ്ക്കുക. കാമ്പസുകളിലെ നന്മയുള്ള വിദ്യാര്‍ഥികളുടെ പച്ചപ്പ് കരിയിച്ചു കളയുന്ന സംസ്‌കാരമാണ് എ.ബി.വി.പി യുടേതെന്ന് എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു.

കോളജില്‍ എ.ബി.വി.പിക്കാര്‍ കാണിച്ച അസഹിഷ്ണുത കേരളത്തിലെ മറ്റു കാമ്പസുകളിലേക്കും പടര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയംപറഞ്ഞ് വിദ്യാര്‍ഥികളെ സ്വന്തം പക്ഷത്ത് നിലനിര്‍ത്താന്‍ എ.ബി.വി.പി ക്ക് ഇനിയുള്ള കാലം കഴിയില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് കാമ്പസുകളെ സംഘര്‍ഷഭൂമിയാക്കുവാന്‍ എ.ബി.വി.പി. ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
എ.ബി.വി.പി. ജില്ലയില്‍ കോളജ് യൂണിയന്‍ ആധിപത്യം വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ഏക കോളജാണ് വിവേകാനന്ദ കോളജ്. സി.പി.എം. ആധിപത്യമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ വിവേകാനന്ദ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ പോലും എ.ബി.വി.പി. പക്ഷത്തേക്ക് ചായ്‌വ് കാണിക്കുന്ന സമീപനം മൂലമാണ് എ.ബി.വി.പി. തുടര്‍ച്ചയായി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള പ്രധാന കാരണം.
കുന്നംകുളം മേഖലയിലെ സംഘപരിവാര്‍ സംഘടനകളുടെ സാമ്പത്തികവും സംഘടനാപരവുമായ എല്ലാ സഹായങ്ങളും കോളജിലെ എ.ബി.വി.പി ക്കാര്‍ക്ക് ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ വിവേകാനന്ദ കോളജിലെ വിദ്യാര്‍ഥി രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications