Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരം ഉപേക്ഷിയ്ക്കുന്നു

കണ്ണൂര്‍: പഠിപ്പ് മുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിയ്ക്കണമെന്ന എസ്എഫ്‌ഐ. പഠിയ്ക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ല. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ ആണ് ഇക്കാര്യം പറഞ്ഞത്. അക്രമ സമരവും പഠിപ്പ് മുടക്ക് സമരവും എല്ലാം സംഘടനകളും ഉപേക്ഷിയ്ക്കണം. എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമസമരം കാലഹരണപ്പെട്ട സമര രീതിയാണെന്നും ശിവദാസന്‍ പറഞ്ഞു. പടിപ്പ് മുടക്കുന്നതിനെക്കാള്‍ പഠിയ്ക്കുന്നതാണ് പുതിയ സമരരീതിയെന്നും അതിനാല്‍ ഗുണകരമാല്ലാത്ത ഇത്തരം സമരങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വിട്ട് നില്‍ക്കാന്‍ കഴിയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ മുമ്പ് പറഞ്ഞിരുന്നു.

SFI

എസ്എഫ്‌ഐ ജില്ലാസമ്മേളനം മട്ടന്നൂര്‍ പിപി ഗോവിന്ദന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. എല്ലാം സംഘടനകളോടും ഇത്തരം സമരമുറകള്‍ അവസാനിപ്പിയ്ക്കാനാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. കെഎസ്യു ഉള്‍പ്പടെ ഒട്ടേറെ സംഘടനങ്ങള്‍ എസ്എഫ്‌ഫെ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+