Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടാളം വന്നാലും എസ്എഫ്‌ഐ പിന്നോട്ടില്ല', ഗവര്‍ണര്‍ വിഡ്ഢി വേഷം കെട്ടുകയാണെന്ന് ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ആരിഫ് മുഹമ്മദ് ഖാന്‍ വിഡ്ഢി വേഷം കെട്ടുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. സാധാരണ മനുഷ്യര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള നിലവിട്ട കാര്യങ്ങളാണു ഗവര്‍ണര്‍ ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെയാണ് ഭരണഘടനക്ക് പുറത്തുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തും ചെയ്യാമെന്ന നിലപാടാണ് അദ്ദേഹത്തിന് ഉള്ളത് എന്നും അദ്ദേഹം പറയുന്ന ഭൂരിഭാഗം കാര്യവും ശുദ്ധ കളവാണ് എന്നും ഗോവിന്ദന്‍ പറഞ്ഞു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാറിനടിച്ചു, ആക്രമിച്ചു എന്നെല്ലാം പറയുന്നത് കളവാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

mv govindan

ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന കാര്യമൊന്നും സി പി എം ചര്‍ച്ച ചെയ്തിട്ടില്ല. തിരിച്ച് വിളിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. എക്‌സ് പോയി വൈ വരും. അത് ചിലപ്പോള്‍ ഇതിലും മൂത്ത ആര്‍ എസ് എസ് ആകാനാണ് സാധ്യത,' എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 356 ഒന്നും കേരളത്തില്‍ വരില്ലെന്നും അതിന് ഫാസിസം വരണം എന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ ഒരു സീറ്റ് പോലും ബി ജെ പിക്ക് ലഭിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ബി ജെ പിയുടെ ലക്ഷ്യം. പട്ടാളം വന്നത് കൊണ്ട് ആരും പ്രതിഷേധം അവസാനിപ്പിക്കില്ല എന്നും റിമാന്‍ഡിന്റെ മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ എസ് എഫ് ഐക്കാര്‍ അന്തം വിട്ടുനില്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ തെറ്റായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട കാര്യം എസ് എഫ് ഐക്കില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ശരിയായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി മുന്നോട്ടുപോകുന്ന ജനങ്ങളുള്ള നാടാണ് കേരളമെന്നും അതുകൊണ്ട് തന്നെ ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല എന്നും അദ്ദേഹം ഗവര്‍ണറെ ഓര്‍മിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. സര്‍ക്കാരിനെ ഇത്രയധികം വിമര്‍ശിച്ചിട്ടും മിഠായിത്തെരുവിലും വഴിയരികിലുമൊക്കെ ഗവര്‍ണര്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സുരക്ഷിതനായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നില്ലേ?

കേരളത്തിലല്ലാതെ വേറെ ഏതെങ്കിലും സംസ്ഥാനത്ത് അത് നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും കേരളത്തിലെ പൊതുശത്രു സി പി എം ആണ്. ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് കോണ്‍ഗ്രസിന്റെ കൂടി മൗനാനുവാദത്തോടെയാണ് എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+