Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് എഫ് ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകാനൊരുങ്ങി ​ഗവർണർ

തിരുവനന്തപുരം: തനിക്കെതിരെ നടന്ന എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകാൻ ​ഗവർണർ. ഈ മാസം 10, 11 തീയതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചുമാണ് ​ഗവർണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ​​ഗവർണർ വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെക്കുറിച്ച് പ്രത്യേക​ റിപ്പോ‌ർട്ട് നൽകിയേക്കുമെന്നാണ് വിവരം. അതേ സമയം ​ഗവർണർക്കെതിരായി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. ഐ പി സി 124ാം വകുപ്പ് ചുമത്തിയ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെ എഫ് എം സി കോടിതിയാണ് പരി​ഗണിക്കുക.

Protest

രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ​ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്. മൂന്ന് സ്ഥലത്ത് ​ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായി. തനിക്ക് എതിരെ ന‍ടന്ന പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ​ഗൂഢാലോചനയുണ്ടെന്നും ​ഗവർണര്‌‍ ആരോപിച്ചിരുന്നു. പോലീസ് വാഹനത്തിലാണ് സമരക്കാരെ എത്തിച്ചതെന്നും അവരെ തിരികെ കൊണ്ടുപോയതു അതേ വാഹനത്തിലാണെന്നും ​ഗവർണർ പറഞ്ഞിരുന്നു.

തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊടി കെട്ടിയ വടിയുമായാണ് അവർ വഹാനത്തിന്റെ ചില്ല് അടിച്ച് തകർക്കാൻ ശ്രമിച്ചതെന്നും ​ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നുവെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമം, ​ഗവർണറുടെ വാഹനം ആരും തടഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോ പറർഞ്ഞു. വഴിയരികിൽ നിന്നാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതെന്നും ​ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തതെന്നും ആർഷോ പറർഞ്ഞു. വാഹനത്തിന്റെ മുന്നിലേക്ക് ചാടുന്ന നില എസ് എഫ് ഐ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആർഷോ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+