പോലീസ് പ്രതിരോധം ഭേദിച്ച് എസ്എഫ്ഐ; സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്കി എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണറും വൈസ് ചാന്‍സലറും കേരള സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് പ്രതിരോധം ഭേദിച്ച് പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി. പ്രധാന വാതില്‍ തള്ളിത്തുറന്ന് സര്‍വകലാശാലയിലേക്ക് പ്രവേശിച്ചു. ഭിത്തിയിലൂടെ കയറി ജനല്‍ കടന്നും പ്രവര്‍ത്തകര്‍ അകത്തുകയറി.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനവാതിലിന് മുന്നില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഉന്തുംതള്ളും ഉണ്ടായി. വൈസ് ചാന്‍സലറുടെ മുറിക്കുള്ളിലേക്ക് പ്രവേശിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.

(Photo from SFI FB Page)
ഇതിനിടെ, തുറന്നുകിടന്നിരുന്ന ജനല്‍വഴിയും ഭിത്തി ചാടിയും പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളിലേക്ക് കയറി. വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു.
പിന്നാലെ കെട്ടിടത്തിനുള്ളില്‍ നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങി പ്രതിഷേധം തുടര്‍ന്നു. പോലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം സമരക്കാര്‍ സര്‍വകലാശാല കെട്ടിടം കൈയേറി. സംഘര്‍ഷ സാഹചര്യം കൈവിടുമെന്ന് വന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എത്തി.
12 മണിക്ക് തുടങ്ങിയ സമരം രണ്ടര മണിക്കൂറോളം തുടര്‍ന്നു. സമരക്കാര്‍ക്കിടയിലേക്ക് ഉച്ചയോടെയാണ് എംവിഗോവിന്ദന്‍ എത്തിയത്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ഗോവിന്ദന് സംസാരിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണമെന്ന് എം വി ഗോവിന്ദന് പറഞ്ഞു. വൈസ് ചാന്‍സലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരക്കാര്‍ക്കുണ്ടെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. വിസിയെ ഇനി സര്‍വകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ. സിസ തോമസ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നില്ല.
സംഘര്‍ഷാവസ്ഥക്ക് അയവുവന്നതോടെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രവര്‍ത്തകരെ അഭിസംബോധനചെയ്തു. വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും എസ്എഫ്ഐ സമരം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സമരം തുടരവെയാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ സമരം തലസ്ഥാനത്തെ ഉദ്വേഗത്തില്‍ നിര്‍ത്തുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications