കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയുടെ റാഗിംഗ് ? എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഞരമ്പ് മുറിച്ചു; കുസാറ്റ് അടച്ച് പൂട്ടി...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: പഠിക്കുക വളരുക, എസ്എഫ്‌ഐയുടെ മുദ്രാവാക്യമാണിത്. ഇതെലേക്കെപ്പോഴാണ് റാഗിംഗ് കടന്ന് വന്നത്. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ നേരിടുന്ന ക്രൂരമായ റാഗിംഗിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തുന്നവരാണ് നമ്മള്‍. എന്നാല്‍ കേരളത്തിലെ ക്യാംപസുകളിലും റാഗിംഗ് നടക്കുന്നുണ്ട്. എറണാകുളം കുസാറ്റില്‍ റാഗിംഗിനിരയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. റാഗ് ചെയതത് എസ്എഫ്‌ഐക്കാരനാണെന്ന് ആരോപണം.

Read Also: നിയമസഭയിലും നിരാഹാരം; മൂന്ന് പ്രതിപക്ഷ എഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഗ് ചെയ്‌തെന്നാരോപിച്ചാണ് ഒന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിരന്തരം റാഗ് ചെയ്തപ്പോഴാണത്രേ മനം നൊന്ത് മുഹമ്മദ് ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. എസ്എഫ്‌ഐക്കെതിരെ ക്യാംപസില്‍ വലിയ പ്രതിഷേധമുയര്‍ന്നതോടെ കുസാറ്റ് അടച്ച് പൂട്ടി. എസ്‌ഐഫ്‌ഐയുടെ ക്രൂരവിനോദം ഇങ്ങനെ....

പിന്തുടര്‍ന്നു

പിന്തുടര്‍ന്നു

കുറച്ച് ദിവസമായി ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഷെറിനെ പിന്തുടര്‍ന്ന് റാഗ് ചെയ്്‌യുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പോലീസിന് പരാതി

പോലീസിന് പരാതി

ക്യാമ്പസില്‍ വച്ച് കുറച്ച് പേര്‍ മുഹമ്മദ് ഷെറിനെ മര്‍ദ്ദിച്ചിരുന്നു. ഇതെതുടര്‍ന്ന് സര്‍വകലാശാലയ്ക്കും പോലീസിനും പരാതി നല്‍കി.

എസ്എഫ്‌ഐയുടെ ഭീഷണി

എസ്എഫ്‌ഐയുടെ ഭീഷണി

പരാതി കൊടുത്തിട്ടും ഷെറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ചൊവ്വാഴ്ച ക്ലാസിലെത്തിയ ഷെറിനെ എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

എസ്എഫ്‌ഐയുടെ നിരന്തര ഭീഷണിയില്‍ മനം നൊന്താണ് ഷെറിന്‍ ഹോസ്റ്റല്‍ മുറിയിലെത്തി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മുറില്‍ നിന്ന് അത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുസാറ്റ്

കുസാറ്റ്

സംഭവത്തെതുടര്‍ന്ന് കെഎസ്‌യു പ്രതിഷേധവുമായെത്തി. സംഘര്‍ഷം കണക്കിലെടുത്ത് ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടിയിരിക്കുകയാണ്. എല്ലാ എഞ്ചിനിയറിംഗ് ഹോസ്റ്റലുകളും ഒഴിപ്പിച്ചു, ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

ആശുപത്രിയില്‍

ആശുപത്രിയില്‍

ഷെറിന്‍ ആത്മഹത്യക്ക് ശ്രമിച്ചത് സുഹൃത്തുക്കളാണ്ആദ്യം കണ്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷെറിന്റെ നില തൃപ്തികരമാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The Cusat campus has been shut indefinitely following a suicide bid at the hostel room after a ragging incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X