Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ; കാറില്‍ നിന്നിറങ്ങി ക്ഷുഭിതനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം വിളിച്ചെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം വളയുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍ വശത്ത് വെച്ചായിരുന്നു പ്രതിഷേധം.

'ആര്‍ എസ് എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം തനിക്ക് സുരക്ഷ ഒരുക്കിയതില്‍ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴി വെച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ ആണ് പ്രതികരിച്ചത്.

ARIF MUHAMMMED KHAN

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗവര്‍ണര്‍ രംഗത്തെത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ എന്നും ഈ ഗുണ്ടകളാണോ ഭരിക്കുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍ എന്നും കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം എന്നും അദ്ദേഹം ആരോപിച്ചു.

'കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം? അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ? മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചു പൊറുക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല' എന്നൊക്കെയായിരുന്നു കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായി ഗവര്‍ണര്‍ പ്രതികരിച്ചത്.

സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ എന്നും പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വകലാശാലകളിലെ സംഘപരിവാര്‍വല്‍ക്കരണത്തിന് എതിരെയായിരുന്നു എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധിച്ചിരുന്നു

ഇന്നലെ തൈക്കാട് പൊതുപരിപാടിക്കെത്തിയ ഗവര്‍ണറുടെ വാഹനം തടഞ്ഞ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ചടങ്ങ് കഴിഞ്ഞ് തിരികെ പോകുമ്പോഴും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് ഉടലെടുക്കുകയാണ് എന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+