Get Updates
Get notified of breaking news, exclusive insights, and must-see stories!

മാടമ്പിത്തരം കൈമുതലാക്കിയാൽ കെഎസ്യുവിന്റെ ഗതി കോൺഗ്രസ്സിനും, സുധാകരനോട് എസ്എഫ്ഐ

തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് എസ്എഫ്ഐ നേതാവായിരുന്ന പിണറായി വിജയൻ അടക്കമുളളവരെ ആക്രമിച്ച സംഭവം കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. കെ സുധാകരന് എതിരെ എസ്എഫ്ഐ രംഗത്ത് വന്നിട്ടുണ്ട്.

എസ്എഫ്ഐയുടെ പ്രസ്താവന: ' പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മലയാള മനോരമ ആഴ്ചപതിപ്പിന്റെ പുതിയ ലക്കത്തിൽ നൽകിയ അഭിമുഖത്തിൽ പിണറായി വിജയനേയും എസ്എഫ്ഐ നേതാക്കളെയും ക്രൂരമായ നിലയിൽ തുടർച്ചയായി അക്രമിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. കെ സുധാകരന്റെ വെളിപ്പെടുത്തൽ ക്യാമ്പസ്സുകളിൽ കെഎസ്യുവിന്റെ അരാജകത്വം നിറഞ്ഞ ചരിത്രം വെളിപ്പെടുത്തുന്നതാണ്. തലശ്ശേരിയിലെ ബ്രണ്ണൻ കോളജിൽ പഠിച്ചിരുന്ന കാലത്ത് തങ്ങൾക്കുണ്ടായിരുന്ന വലിയ സ്വാധീനം ഉപയോഗിച്ച് പിണറായി വിജയനേയും എസ്എഫ്ഐ യുടെ പ്രവർത്തകരേയും ക്രൂരമായി അക്രമിച്ചിരുന്ന വിവരം സുധാകരൻ തുറന്നു പറഞ്ഞിരിക്കയാണ്.

sfi

ഈ അക്രമകാരികളുടെ അഴിഞ്ഞാട്ടം തന്നെയാണ് ബ്രണ്ണൻ കോളേജിലെ ജനറൽ ക്യാപ്റ്റൻ ആയിരുന്ന അഷറഫിന്റെ രക്തസാക്ഷിത്വത്തിന് ഇടവരുത്തിയത്. കേരളത്തിൽ ഉടനീളം സുധാകരന്റെ കെ.എസ്.യു ക്രിമിനലുകൾ പന്ത്രണ്ടോളം എസ്.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയാണ് തങ്ങളുടെ സ്വാധീനം ക്യാമ്പസുകളിൽ നിലനിർത്താൻ ശ്രമിച്ചത്. എന്നാൽ ആക്രമ പരമ്പരകൾ അഴിച്ച് വിട്ടു കൊണ്ട് സമാധാനത്തിന്റെ വെള്ളരിപ്രാവായി നടന്നിരുന്ന കെ.എസ്.യു വിനെ വിദ്യാർത്ഥികൾ ക്യാസസ് ജനാധിപത്യത്തിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിഞ്ഞത് സുധാകരൻ മറക്കരുത്.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

താങ്കൾ നിരന്തരം അക്രമിച്ച പിണറായി വിജയൻ ഇന്ന് തുടർച്ചയായി രണ്ടാം തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും എസ്.എഫ് ഐ കേരളത്തിലെ ഏറ്റവും വലിയ സ്വാധീനമുള്ള വിദ്യാർത്ഥി സംഘടനയുമാണ്. ബ്രണ്ണൻ കോളേജിലെ ക്രിമിനൽ മാടമ്പിത്തരം കൈമുതലാക്കി കെപിസിസിയെ നയിക്കാൻ സുധാകരൻ തുനിഞ്ഞാൽ ഇന്നത്തെ കെഎസ്യുവിന്റെ ഗതി കോൺഗ്രസ്സിന് ഉണ്ടാകും എന്ന് ഓർത്താൽ നല്ലതാണ്. സുധാകരന്റെ വെളിപ്പെടുത്തലിൽ കേരള ജനത ക്രിമിനൽ ചട്ടമ്പിമാരുടെ കോൺഗ്രസ് നേത്യത്വത്തെ ഒറ്റപ്പെടുത്തണമെന്ന് എസ്.എഫ്. ഐ. സംസ്ഥാന സെക്രട്ടറി അഡ്വ കെ എം സച്ചിൻ ദേവ് എം.എൽ.എ പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
    കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+