രാഹുല്‍ ഗാന്ധിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിഎം ആര്‍ഷോ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ എസ് എഫ് ഐ പ്രതിഷേധമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. വാഹനം പാര്‍ക്ക് ചെയ്യുന്നതോടെ ജാഥ നടത്തുന്നതോ എസ് എഫ് ഐയെ ബാധിക്കുന്ന വിഷയമല്ല. അതുകൊണ്ട് തന്നെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് മാറി ക്യാമ്പ് തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.
ഉപരോധ സമരം സംഘടിപ്പിച്ചു, കുത്തിയിരുന്നു പ്രതിഷേധിച്ചു എന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് ദിവസമായി ക്യാമ്പസ് പ്രവര്‍ത്തിക്കുന്നില്ല. വാര്‍ത്തയില്‍ പറഞ്ഞത് പോലൊരു വിഷയം സ്ഥലത്ത് ഉണ്ടായിട്ടില്ലെന്നും അങ്ങനെ യാതൊരു കാര്യവും എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി. ക്യാമ്പസിലോ പരിസരത്തോ വാര്‍ത്തയെ സംബന്ധിച്ച് അന്വഷിക്കാമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

തിരുവനന്തപുരത്തെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ കണ്ടെയ്നറുകളുടെ ക്യാമ്പ് ചെയ്യാനാണ് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നത്. എന്നാല്‍ അവസാന നിമിഷം സി പി എമ്മിന്റെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി വിഭാഗവും ഇതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്നാണ് രാഹുല്‍ എം പിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം മറ്റൊരു സ്ഥലത്ത് തങ്ങാന്‍ തീരുമാനിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
അതേസമയം, ജനപിന്തുണയോടെ 'ഭാരത് ജോഡോ യാത്ര' ഇന്ന് രാവിലെ മുതല്‍ കേരളത്തില്‍ യാത്ര ആരംഭിച്ചു. തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള യാത്രയിലുടനീളം ഭാഷയ്ക്കും ദേശത്തിനും അതീതമായി ഭാരതമെന്ന ഒറ്റവികാരത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അനേകലക്ഷം മനുഷ്യരാണ് തുടര്‍ച്ചയായ നാലാം ദിവസവും ചുവട് വെയ്ക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാരതത്തിന് മാത്രം അവകാശപ്പെടാവുന്ന വൈവിധ്യങ്ങളെ തൊട്ടറിഞ്ഞുകൊണ്ടാണ് യാത്രയുടെ ഓരോ ചുവടുകളും. ആ വൈവിധ്യങ്ങളെയും ഭാരതത്തിന്റെ ആത്മാവിനെയും മുറിവേല്‍പ്പിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ ജനകീയ പ്രതിരോധം ഈ യാത്രയ്‌ക്കൊടുവില്‍ ഉയര്‍ന്നുവരുന്നത് രാജ്യം കാണും. അതിനിടയില്‍ അസ്വസ്ഥത പൂണ്ട് അവര്‍ അഴിച്ചുവിടുന്ന അസത്യങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കുമുള്ള മറുപടി യാത്രയിലുടനീളം തങ്ങളുടെ പങ്കാളിത്തത്തോടെ ജനങ്ങള്‍ നേരിട്ട് നല്‍കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്












Click it and Unblock the Notifications