എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ റിമാന്‍ഡില്‍; പിടികിട്ടാപുള്ളിയെന്ന് പൊലീസ്
കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. വിവിധ ആക്രമക്കേസുകളില്‍ ഉള്‍പ്പെട്ട ആര്‍ഷോ കീഴടങ്ങുകയായിരുന്നു. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ഒട്ടേറെ കേസില്‍ പ്രതിയായ ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്യത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് ആര്‍ഷോ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ആര്‍ഷോ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായ ആര്‍ഷോ പെരിന്തല്‍മണ്ണയില്‍ നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

നേരത്തെ ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം കുറ്റകൃത്യങ്ങളില്‍ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എ ഐ എസ് എഫ് നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്.

എറണാകുളം ലോ കോളേജില്‍ റാഗിംഗ് കേസിലും ആര്‍ഷോ പ്രതിയാണ്. അതേസമയം, ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ആര്‍ഷോ അറിയിച്ചിരുന്നു. 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ് എഫ് ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര തന്നെ ഇത്തവണ ഒഴിവായിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍ഷോയെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications