Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയുടെ കോളേജില്‍ വിദ്യാര്‍ത്ഥികളെ തല്ലി ചതയ്ക്കുന്നു, ജുമുഅ നമസ്‌കാരത്തിന് വിടുന്നില്ല...

വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയില്‍ ഇട്ട് മര്‍ദിക്കുകയും മുസ്ലിം വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്‌കാരത്തിന് പോകാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ആരോപണം.

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനമെന്ന് ആരോപണം. എസ്എഫ്‌ഐയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയില്‍ ഇട്ട് മര്‍ദിക്കുകയും മുസ്ലിം വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്‌കാരത്തിന് പോകാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ആരോപണം. മതപരമായി പള്ളികളില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുളള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുസ്ലിം വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളേജില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയെന്നുമാണ് അധികൃതരുടെ ശാഠ്യമെന്നും ഇവര്‍ വ്യക്തമാക്കി.

കൂടാതെ മറ്റുകോളേജുകളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇവിടെ പുലര്‍ച്ചെ 6.30 മുതല്‍ 8.30 വരെയാണ് ക്ലാസുകള്‍ നടക്കുന്നതും. ഇതുകൂടാതെ കലാകായിക പരിപാടികളോ, പ്രവര്‍ത്തനങ്ങളോ കോളേജില്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ച രണ്ടു അധ്യാപകരെ കോളേജില്‍ നിന്നും പുറത്താക്കി.

 മര്‍ദ്ദനം

മര്‍ദ്ദനം

കോളേജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നു.

സുഭാഷ് വാസു

സുഭാഷ് വാസു

ഇതിന് നേതൃത്വം കൊടുക്കുന്നത് ബിഡിജെഎസ് നേതാവും കോളെജ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

 അധികൃതരുടെ ശാഠ്യം

അധികൃതരുടെ ശാഠ്യം

മതപരമായി പള്ളികളില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുളള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുസ്ലിം വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളേജില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയെന്നുമാണ് അധികൃതരുടെ ശാഠ്യമെന്നും ഇവര്‍ വ്യക്തമാക്കി.

 പുറത്താക്കി

പുറത്താക്കി

കലാകായിക പരിപാടികളോ, പ്രവര്‍ത്തനങ്ങളോ കോളേജില്‍ ഇല്ല. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ച രണ്ടു അധ്യാപകരെ കോളേജില്‍ നിന്നും പുറത്താക്കി.

 ശകാരം

ശകാരം

പിതാവിന്റെ മുന്നില്‍ ശകാരിച്ചതിന്റെ മാനസിക ആഘാതത്തില്‍ ഗോവിന്ദ് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവലും പ്രസിഡന്റ് എംഎസ് അരുണ്‍കുമാറും വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ

ഒക്ടോബര്‍ 31ന് നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ അടക്കമുളളവരെ സുഭാഷ് വാസു പരസ്യമായി അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതായും ഇവര്‍ പറഞ്ഞു.

 എസ്എഫ്‌ഐ

എസ്എഫ്‌ഐ

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അവധി നല്‍കിയിരിക്കുന്ന കോളെജില്‍ മനസമാധാനത്തോടെ പഠിക്കുന്നതിനുളള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+