• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്എഫ്‌ഐക്കെതിരെ മിണ്ടിയാല്‍ അരുന്ധതിയെപോലും സഖാക്കള്‍ വേശ്യയും കൊള്ളരുതാത്തവളും ആക്കും!!!

  • By Kishor

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ് എഫ് ഐ അതിക്രമത്തെ എതിര്‍ത്ത ഫേസ്ബുക്കില്‍ സംഘടനാ അനുകൂലികളുടെ പൊങ്കാല. മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ മുഴുവന്‍ ഞാന്‍ എഴുതിത്തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണമാവും. മിണ്ടാതെ വണ്ടി വിട്ടോളൂ എന്ന് പറഞ്ഞ അരുന്ധതിയോട് ഞങ്ങളെയങ്ങ് ഒലിപ്പിച്ച് കളയുമോ എന്നാണ് എസ് എഫ് ഐ അനുകൂലികള്‍ ചോദിക്കുന്നത്.

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍; എസ്എഫ്‌ഐക്ക് അരുന്ധതിയുടെ വെല്ലുവിളി

Read Also: എസ്എഫ്‌ഐ പ്രസിഡണ്ട് ജെയ്ക്കിനെ വലിച്ചൊട്ടിച്ച് പെണ്‍കുട്ടികള്‍... സഖാവ് മാരക തോല്‍വിയെന്ന് സോഷ്യല്‍ മീഡിയ!

Read Also: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സംഘി മോഡല്‍ ആക്രമണം.. ആഷിഖ് അബുവിന് പൊങ്കാല!

Read Also: സ്ഥിരം നമ്പര്‍ തന്നെ.. പെണ്ണിനെ പോക്ക് കേസാക്കി എസ്എഫ്‌ഐ.. കഞ്ചാവെന്ന് പിഎം മനോജ്, ഉളുപ്പുണ്ടോ സഖാക്കളേ?

യൂണിവേഴ്സിറ്റി കോളജില്‍ നാടകം കാണാനെത്തിയ യുവാവിനെയും വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകയും ഗവേഷക വിദ്യാര്‍ഥിയുമായ ബി അരുന്ധതി ഫേസ്ബുക്കില്‍ എഴുതിയിരുന്നു. എതിര്‍ത്ത് സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരാക്കുന്ന എസ് എഫ് ഐയുടെ സ്ഥിരം നമ്പറിനെയും അരുദ്ധതി കളിയാക്കി. ഇതാണ് ഫേസ്ബുക്ക് സഖാക്കള്‍ക്ക് കുരുപൊട്ടാന്‍ കാരണമായത്.

സഹതാപം എസ്എഫ്‌ഐക്കാരോട് മാത്രം

സഹതാപം എസ്എഫ്‌ഐക്കാരോട് മാത്രം

ഇരിക്കുന്ന കൂട്ടില്‍ കാഷ്ടിക്കുന്ന എരപ്പയാണ് അരുന്ധതി എന്ന കാര്യം നന്നായി മനസ്സിലാക്കുന്നു. മുമ്പ് ചുംബനസമരത്തിന്റെ പേരില്‍ നിന്നെയൊക്കെ സംഘികളിട്ട് നാറ്റിക്കുമ്പൊ നീയൊരു എസ്.എഫ്.ഐക്കാരിയായിരുന്നു എന്ന് കണ്ട് സഹതപിച്ചിരുന്നു. നിന്നെപ്പോലുള്ളവരുടേയൊക്കെ സെലിബ്രല്‍ ചിന്താഗതിയുടെ തൊഴുത്തില്‍ എസ്എഫ്.ഐയെ കെട്ടാന്‍ നോക്കരുത്. ന്യായീകരിക്കാന്‍ ആരും വരണ്ട എഴുതിയതും വായിച്ച് പോയ്‌ക്കോളൂ എന്ന് മൊഴിഞ്ഞതുകൊണ്ട് നമ്മളെല്ലാം എല്ലാം വിശ്വസിച്ചേക്കാം. - അരുന്ധതിയുടെ പോസ്റ്റിന് കീഴിലെ കമന്റുകളാണ്.

ഉത്തമയായ എസ്എഫ്‌ഐക്കാരി

ഉത്തമയായ എസ്എഫ്‌ഐക്കാരി

വേഗം പറയൂ കേള്‍ക്കട്ടെ ഉത്തമയായ എസ് എഫ് ഐക്കാരി.. പ്‌ളീസ് ദയവായി ഒന്ന് പറയണം എസ് എഫ് ഐ യുടെ കഥകള്‍, അത് കൊണ്ട് എസ് എഫ് ഐ തകരുന്നെങ്കില്‍ അതൊന്നു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ്.. പ്‌ളീസ് നിരാശപ്പെടുത്തരുത്. കൂടുതല്‍ ഒന്നും പറഞ്ഞേക്കല്ലെ മേഡം, എസ് എഫ് ഐ തകര്‍ന്നു തരിപ്പണമായി പോവും.

അരുന്ധതി ധീരവനിതയാകും

അരുന്ധതി ധീരവനിതയാകും

ഏതായാലും ഗുണമുണ്ടാകും, ചുംബന സമരം വഴി അഴിഞ്ഞാട്ടക്കാരിയായ അരുന്ധതി കുറേ പേര്‍ക്കിനി ധീരവനിതയാകും. എസ് എഫ് ഐയുടെ ക്രൂരതകള്‍ 3 വര്‍ഷം അനുഭവിച്ചിട്ടും ഇത്രയും തന്റേടമുള്ള താങ്കള്‍ എന്താണാവോ പ്രതികരിക്കാതിരുന്നത്. എസ് എഫ് ഐയെ വിമര്‍ശിച്ചാലേ മറ്റുള്ളവര്‍. ശ്രദ്ധിക്കൂ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇനിയും പറഞ്ഞോളൂ.

ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്

ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്

അരുന്ധതി മുകളില്‍ എസ് എഫ് ഐയുടെ കാടത്തരത്തെ പറ്റി പറഞ്ഞു. അതിനു താഴെ അരുന്ധതി ഒരു കമന്റും എസ് എഫ് ഐയെ ന്യായികരിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ എന്റെ മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ എഴുതിത്തുടങ്ങിയാല്‍ എസ് എഫ് ഐക്കും ക്ഷീണം ആകും എന്ന് ഭീഷണിപ്പെടുത്തുക അല്ല വേണ്ടത് ചങ്കൂറ്റം ഉണ്ടെങ്കില്‍ വിളിച്ചു പറയണം. അല്ലാതെ ഞാന്‍ ചെയ്യാന്‍ പോകാ എന്ന് അല്ല. ഞാന്‍ ചെയ്തു എന്ന് പറയണം.

സേഫ് സോണിന് വേണ്ടി മല്‍സരം

സേഫ് സോണിന് വേണ്ടി മല്‍സരം

ഈ കുട്ടി സേഫ് സോണിന് വേണ്ടി മല്‍സരിക്കുകയാണ് അതിന് മറുപടിയുടെ ആവശ്യം ഇല്ല, അഭിപ്രായം ഉണ്ടായിരിക്കണം ഇരകളെയും വേട്ടക്കാരെയും സുഖിപ്പിക്കുന്ന ഒരു അഴകൊഴമ്പന്‍ നിലപാടുകാരി. ഇങ്ങനെയൊക്കെയുള്ള എസ് എഫ് ഐയെ നേരെയാക്കനാണല്ലോ നമ്മളീ കിടന്ന് കഷ്ടപ്പെടുന്നത് എന്നോര്‍ക്കുമ്പോളാ

 സ്ഥാനത്തിന് വേണ്ടിയാണോ

സ്ഥാനത്തിന് വേണ്ടിയാണോ

ചിന്ത ജെറോമിനു സ്ഥാനം കിട്ടിയ അന്ന് തൊടങ്ങിയതാ ഇത്.. നിന്നെപ്പോലുള്ളവര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം ശബ്ദിച്ചാല്‍ എല്ലാ സ്ഥാനങ്ങളും അങ്ങ് തന്ന് സുഖിപ്പിക്കുമെന്നു കരുതിയോ. ഈ പാര്‍ട്ടിയില്‍ വ്യക്തി പൂജ ഇല്ല. പ്രസ്ഥാനവും ആദര്‍ശവുമാണ് വലുത്. ആരെങ്കിലും കാണിക്കുന്ന ഈ ഊളത്തരങ്ങള്‍ കേട്ടിട്ട് പാര്‍ട്ടിയെ പറഞ്ഞു നീ എത്ര നാള്‍ നടക്കും.

തീര്‍ച്ചയായും പറയണം

തീര്‍ച്ചയായും പറയണം

തീര്‍ച്ചയായും പറയണം അരുന്ധതി. ജനാധിപത്യ അവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്യത്തിനും വേണ്ടി പോരാടുന്ന സഖാവല്ലെ നിങ്ങള്‍. മൂന്നു വര്‍ഷം അവിടെ മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടും അപ്പോള്‍ പ്രതികരിക്കാതെ അതിനൊയൊക്കെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നോ നിങ്ങള്‍. സഖാവാണ് പോലും. പുച്ഛം മാത്രം.

ഒലത്തി കളയാമെന്നു തോന്നുന്നുണ്ടോ

ഒലത്തി കളയാമെന്നു തോന്നുന്നുണ്ടോ

പറയാനുള്ളത് പറയൂ കുട്ടി എന്നിട്ട് എസ് എഫ് ഐയെ അങ്ങ് ഒലത്തി കളയാമെന്നു തോന്നുന്നുണ്ടോ. ആ പെണ്‍കുട്ടികളെ പോലെ എവിടെ നിന്നെങ്കിലും പിടിക്ക പ്പെടുമ്പോള്‍ അല്ല പറയേണ്ടത് പറയാനുള്ളത് ഇപ്പോള്‍ പറയണം. എന്നിട്ട് വേണം എസ് എഫ് ഐ പിരിച്ചുവിടാന്‍. പിന്നേ പറയുമ്പോ എല്ലാം ചേര്‍ത്തുപറയണം.

എല്ലാം പറഞ്ഞാല്‍ ക്ഷീണമാകും

എല്ലാം പറഞ്ഞാല്‍ ക്ഷീണമാകും

ഈ പോസ്റ്റിനടിയില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റിനെ ന്യായീകരിക്കാന്‍ എത്തുന്നവരുടെ ശ്രദ്ധക്ക്; മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ മുഴുവന്‍ ഞാന്‍ എഴുതിത്തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണമാവും. മിണ്ടാതെ വണ്ടി വിട്ടോളൂ - ഇങ്ങനെയൊരു കമന്റും പോസ്റ്റിന് തൊട്ടുതാഴെയായി അരുന്ധതി ചേര്‍ത്തിട്ടുണ്ട്. ഇനി പോസ്റ്റിലേക്ക്.

എന്തുകൊണ്ട് എസ് എഫ് ഐ

എന്തുകൊണ്ട് എസ് എഫ് ഐ

വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച് മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

കയ്യൂക്കും അടിച്ചേല്‍പ്പിക്കലും

കയ്യൂക്കും അടിച്ചേല്‍പ്പിക്കലും

മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍. ക്ലാസില്‍ കയറി ചോദ്യവും ഉത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍.

ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകള്‍

ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകള്‍

ഡിപാര്‍ട്‌മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.

ചോദ്യം ചെയ്യുന്നവരെ നേരിടുന്നത്

ചോദ്യം ചെയ്യുന്നവരെ നേരിടുന്നത്

ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കൈവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും. എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പുറത്തിടും. എസ് എഫ് ഐ കോട്ട തകരും.

വെടിയെന്ന് കേട്ടാല്‍ വിറയ്ക്കില്ല

വെടിയെന്ന് കേട്ടാല്‍ വിറയ്ക്കില്ല

അതുകൊണ്ട് പാര്‍ട്ടി യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്‌ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. സ്ലട്ട് ഷെയ്മിങ് ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ. - ഇതാണ് അരുന്ധതിയുടെ പോസ്റ്റ്.

English summary
SFI supporters attack B Arundhathi after her Facebook post against SFI attack in University College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more