ബീഫ് ഫെസ്റ്റിവല്‍ നടത്തി, എസ്എഫ്ഐ യൂണിയന്‍ ഓഫീസ് എബിവിപി കത്തിച്ചു?
തൃശ്ശൂര്‍: ബീഫ് ഫെസ്റ്റിവല്‍ നടത്തിയന്റെ പേരില്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കൊളെജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസിന് തീയിട്ടതായി പരാതി. എബിവിപി, ആര്‍എസ്എസ് സംഘം ഓഫീസിന് തീയിട്ടതാണെന്നാണ് എസ്എഫ്‌ഐ ആരോപിയ്ക്കുന്നത്.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗൃഹനാഥനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കൊളെജില്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇത് തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ കൊളെജില്‍ എത്തിയ വിദ്യാര്‍ഥികളാണ് യൂണിയന്‍ ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച ശേഷം ഓഫീസിന് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ജനലുകളും വാതിലുകളും കത്തി നശിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്, എബിവിപി സംഘ്യം അവധി ദിവസം ക്യാമ്പസില്‍ കയറി ഓഫീസിന് തീയിടുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications