മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു: പിന്നില്‍ ഫ്രറ്റേണിറ്റിയെന്ന് എസ്എഫ്ഐ
എറണാകുളം: കൊച്ചി മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവിന് കുത്തേറ്റു. എസ് എഫ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്‌മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ അബ്ദുള്‍ റഹ്മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. ഫ്രറ്റേണിറ്റി - കെ എസ് യു പ്രവര്‍ത്തകരാണ് ക്യാംപസിനകത്ത് വെച്ച് യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ ആരോപിക്കുന്നു.
കൊലപാതക ശ്രമത്തില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ് എഫ് ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് ക്യാംപസിലെത്തിയ ഫ്രറ്റേണിറ്റി കെ എസ് യു നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തി തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് എസ് എഫ് ഐ പറയുന്നു.

ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ക്യാംപസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു കൂട്ടം വിദ്യാർത്ഥികള്‍ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു. ഇതിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവർത്തകരെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കോളേജില്‍ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 3 കെ എസ് യു പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ് എഫ് ഐ പ്രവർത്തകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ്‍ യുവിന് വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് മര്‍ദിച്ചതെന്നും കെ എസ് യു നേതാക്കള്‍ അവകാശപ്പെട്ടു.
എന്നാല്‍ കെ എസ് യുവും എം എസ് എഫും ഫ്രട്ടേണിറ്റിയും ചേർന്ന് ക്യാമ്പസ്സിലെ യൂണിയൻ പരിപാടികളിൽ അടക്കം നിരന്തരമായി പ്രകോപനം ഉണ്ടാക്കുന്ന നില തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് എസ് എഫ് ഐ ആരോപണം. സജീവ ഫ്രട്ടേണിറ്റിപ്രവർത്തകനായ മൂന്നാം വർഷ അറബിക് വിദ്യാർത്ഥി ബിലാൽ ആദ്യമായല്ല ഇത്തരം പ്രകോപനപരമായ കാര്യങ്ങൾ ചെയ്യുന്നതെന്നും എസ് എഫ് ഐ വ്യക്തമാക്കി.
മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായ ലല്ലു മാരകയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് യൂണിയൻ അംഗങ്ങൾക്കും എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ വീശുകയും യൂണിറ്റ് വൈസ് പ്രസിഡന്റും മൂന്നാം വർഷ വിദ്യാർത്ഥിനി കൂടിയായ ശ്രീലക്ഷ്മിയ്ക്ക് നേരെ അസഭ്യം പറയുകയും ചെയ്തതാണ് സംഘർഷഥ്തിന് ഇടയാക്കിയതെന്നും എസ് എഫ് ഐ അവകാശപ്പെട്ടു.












Click it and Unblock the Notifications