കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥി സംഘര്‍ഷം; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന് പിന്നാലെ യുണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി പി സാനുവാണ് യൂണിറ്റിനെ പിരിച്ചു വിട്ട കാര്യം അറിയിച്ചത്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു. സംഘര്‍ഷാവസ്ഥ തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നതെന്നും സാനു അറിയിച്ചു.

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്

ഡിപാര്‍ട്ട്മെന്‍റ് തലത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം സംഘര്‍ഷമായി മാറിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. പ്രതികള്‍ ആരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടത് പൊലീസ് ആണെന്നും സംഘടനയില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചു.

 sfi-

കോളേജ് കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്, കാന്‍റീനില്‍ ഇരുന്ന് പാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. ഇതിനിടയില്‍ അഖിലെന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോവുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

<strong> ഉപതിരഞ്ഞെടുപ്പ്: സിപിഎം വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ചെന്നിത്തല</strong> ഉപതിരഞ്ഞെടുപ്പ്: സിപിഎം വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ചെന്നിത്തല

കുത്തേറ്റ അഖില്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണ്. ഇതേ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ നേതാവ് ഉള്‍പ്പടേയുള്ള ആറു പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
SFI university committy dispersed over conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X