18 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എസ്എഫ്ഐ മുന്നേറ്റം, സംസ്ഥാനത്ത് 51 ല്‍ 46 ലും വിജയം
കേരള ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് മികച്ച വിജയം. കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജില്‍ 18 വർഷങ്ങള്‍ക്ക് ശേഷം മൂന്ന് ജനറൽ സീറ്റുൾപ്പെടെ അഞ്ച് സീറ്റുകളില്‍ എസ് എഫ് ഐക്ക് വിജയിക്കാന്‍ സാധിച്ചു. എം എസ് എഫ്, എ ബി വി പി, കെഎസ്‌യു, ഫ്രറ്റേണിറ്റി, ക്യാമ്പസ് ഫ്രണ്ട് എന്നിവർ ഒന്നിക്കുന്ന ഇൻഡിപ്പെന്റൻസ് എന്ന സഖ്യവുമായിട്ടായിരുന്നു എസ് എഫ് ഐയുടെ മത്സരം. യുജി വിഭാഗം യുയുസിയായി അക്വീൽ മുഹമ്മദ്, യുയുസി (പിജി): നിതിൻ, ജനറൽ ക്യാപ്‌റ്റൻ: ആൽഫ്രഡ് സി ആന്റണി എന്നിവരാണ് ജനറൽ സീറ്റിൽ മത്സരിച്ച് വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ
കോഴിക്കോട്, സർക്കാർ ഹോമിയോ കോളേജിൽ 16ൽ 15 സീറ്റും സർക്കാർ നഴ്‌സിങ് കോളേജിൽ 15ൽ 15 സീറ്റും എസ്‌എഫ്‌ഐ നേടി. അതേസമയം സംസ്ഥാനത്ത് ആകെ തിരഞ്ഞെടുപ്പ് നടന്ന 51 കോളേജുകളില്‍ 46 ഇടത്തും എസ് എഫ് ഐ വിജയിച്ചു .45 ഇടത്ത് മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ തെരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം മെഡിക്കൽ കോളജിൽ ഇരുപത് വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പോസ്റ്റിൽ എസ് എഫ് ഐ വിജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പരിയാരം, പാലക്കാട് ഉൾപ്പെടെ ആറ് ഗവ മെഡിക്കൽ കോളേജുകളിൽ ചരിത്ര ഭൂരിപക്ഷത്തിലാണ് എസ് എഫ് ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
യൂണിയൻ നേടിയ മറ്റു കോളേജുകൾ
എസ്ഐഎംഇടി നഴ്‌സിങ് കോളേജ് ഉദുമ, ഗവണ്മെന്റ് മെഡിക്കൽ കോളേജ് പരിയാരം,സ്കൂൾ ഓഫ് നഴ്സിംഗ് പരിയാരം,പാരമെഡിക്കൽ കോളേജ് പരിയാരം,പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്,പാരമെഡിക്കൽ ഇൻസിസ്‌ട്യൂഷൻ ശ്രീസ്ഥ,കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & സയൻസ്, തലശ്ശേരി,എകജെ പാരാമെഡിക്കൽ കോളേജ് മാവിലായി, എകെജി നഴ്സിംഗ് കോളേജ് മാവിലായി, ഗവ. ഹോമിയോപ്പതി കോളേജ് കോഴിക്കോട്, ഗവ. നഴ്സിംഗ് കോളേജ് കോഴിക്കോട്, ഗവ. പാരാമെഡിക്കൽ കോളജ് കോഴിക്കോട്, വിപിഎസ്വി ആയുർവേദ കോളേജ് കോട്ടക്കൽ, ഇ എം എസ് നഴ്സിംഗ് കോളേജ് പെരിന്തൽമണ്ണ, വൈദ്യരക്തനം ആയുർവേദ കോളേജ് ഒല്ലൂർ, ഗവ. മെഡിക്കൽ കോളേജ് പാലക്കാട്, എസ്ഐഎംഇടി നഴ്സിംഗ് കോളേജ് മലമ്പുഴ, ഗവ. ആയുർവേദ കോളേജ് തൃപ്പൂണിത്തുറ, പടിയർ ഹോമിയോപ്പതിക് കോളേജ്, മെഡിക്കൽ ട്രസ്റ്റ് നഴ്സിംഗ് കോളേജ് എറണാകുളം, എസ് എം ഇ നഴ്സിംഗ് കോളേജ്, ഗവ. നഴ്സിംഗ് കോളേജ് എറണാകുളം.
കോട്ടയം ഗവൺമെൻ്റ് ഫാർമസി കോളേജ്, എഎന്‍എച്ച്എസ്എസ് ഹോമിയോ മെഡിക്കൽ കോളേജ്, കുറിച്ചി. സിപിഎഎസ് ഗാന്ധിനഗർ - എം.എൽ.റ്റി ഡിപ്പാർട്ട്മെൻ്റെ, നഴ്സിങ് ഡിപ്പാർട്ട്മെൻ്റെ, സിപിഎഎസ് ചെറുവാണ്ടൂർ - ഫാർമസി ഡിപ്പാർട്ട്മെൻ്റെ, സിപിഎഎസ് പുതുപ്പള്ളി എം.എൽ.റ്റി ഡിപ്പാർട്ട്മെൻ്റെ, നഴ്സിങ് ഡിപ്പാർട്ട്മെൻ്റെ, ഫാർമസി ഡിപ്പാർട്ട്മെൻ്റ, ഗവൺമെൻറ് പാരിപ്പള്ളി മെഡിക്കൽ കോളജ് കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ബി.ഫാം കോളേജ്, തിരുവനന്തപുരം എം എൽ റ്റി കോളേജ്, തിരുവനന്തപുരം ഡെന്റൽ കോളേജ്,തിരുവനന്തപുരം നേഴ്സിംഗ് കോളേജ്,ആയൂർവ്വേദ കോളേജ്, നേമം ശ്രീ വിദ്യാധിരാജാ ഹോമിയോ മെഡിക്കൽ കോളേജ്, എസ്ഐഎംടി നേഴ്സിംഗ് കോളേജ് തിരുവനന്തപുരം.
എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും, സ്ഥാനാര്‍ഥികളെയും അഭിവാദ്യം ചെയ്യുന്നതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷൊ എന്നിവർ അറിയിച്ചു.












Click it and Unblock the Notifications