കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ തരംഗം; 67 ല്‍ 55 ലും വിജയം
സംസ്ഥാനത്തെ കോളേജുകളില്‍ എസ്എഫ്ഐയുടെ സമഗ്രാധിപത്യം തുടരുന്നു. ഇന്നലെ നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
നേരത്തെ പല കോളേജുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ കോളേജുകളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. പ്രളയക്കെടുതി നടന്നതിനാല്‍ വയനാട് ജില്ലയിലുള്‍പ്പെടുന്ന കോളേജുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എസ്എഫ്ഐ വിജയം ഇങ്ങനെ..

67 കോളേജില്‍ 55ലും
കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്എഫ്ഐക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 67 കോളേജില്‍ 55ലും .എസ്എഫ്ഐ വിജയിച്ചു.

കെ എസ് യു വിജയിച്ച കോളേജുകളില്‍
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എം ജി കോളേജ്, എടതൊട്ടി ഡീപോള്‍ കോളേജും കഴിഞ്ഞ വര്‍ഷം വിവാദമായ പയ്യന്നൂര്‍ കോളേജിലും ചെണ്ടയാട് 'എം ജി കോളേജിലും മുഴുവന്‍ സീറ്റിലും വിജയിച്ച് യൂണിയന് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു.

മുഴുവന്‍ സീറ്റിലും
കെ എസ് യു - എം എസ് എഫ് സംഖ്യം ചേര്‍ന്ന് മത്സരിച്ച കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജ്, പെരിങ്ങോം ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് കോളേജ് ചൊക്ലി .എന്നിവിടിങ്ങളും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

യൂണിയന് ഭരണം
വീര്‍പാട് എസ് എന്‍ കോളേജ്, തോട്ടട എസ് എന്‍ ജി, ശ്രീകണ്ഠാപുരം എസ് ഇ എസ് സെല്‍ഫിനാന്‍സ് എന്നീ കോളേജുകളിലും മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടില്‍ അഞ്ച് സീറ്റ് നേടി യൂണിയന് ഭരണം നിലനിര്‍ത്തി.

മുദ്രാവാക്യം
കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നാല് സീറ്റിലും തളിപ്പറമ്പ് സര് സയിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 3 സീറ്റിലും എസ് എഫ് ഐ വിജയിച്ചു. സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ എസ് എഫ് ഐ തെരെഞ്ഞടുപ്പ് പ്രചരണം നടത്തിയത്.

അഭിമന്യുവിന്റെ ഓര്‍മ്മകള്‍
എര്‍ണാകുളം മഹാരാജാസ് കോളേജില്‍ മതതീവ്രവാദികള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കലാലയങ്ങളില്‍ അഭിമന്യുവിന്റെ പ്രാസ്ഥാനം എസ് എഫ് ഐ യെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നെഞ്ചേറ്റുകയാ.ണെന്ന് എസ്എഫ്ഐ ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു.

സര്‍വ്വകലാശാല യുണിയന്‍ തിരഞ്ഞെടുപ്പ്
കണ്ണൂര്‍ സര്‍വ്വകലാശാല യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു -എംഎസ്എഫ് സഖ്യത്തെ 23ന് എതിരെ 76 വോട്ടുകള്‍ നേടിയാണ് 20 മത് തവണയും എസ് എഫ് ഐ സര്‍വ്വകലാശാല യൂണിയന് നേരത്തെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് അന്തിമ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 24 കോളേജില്‍ എസ് എഫ് ഐ എതിരില്ലാതെ കോളേജ് യൂണിയന് വിജയിച്ചിരുന്നു.

കോളേജുകള്‍
ശ്രീകണ്ഠാപുരം എസ് ഇ എസ്, മാത്തില്‍ ഗുരുദേവ്, കുറ്റൂര്‍ ആദിത്യകിരണ്‍, പയ്യന്നൂര്‍ ഡബ്ല്യൂ എച്ച് ഒ, പയ്യന്നൂര്‍ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദ തീര്‍ത്ഥ കാമ്പസ് പയ്യന്നൂര്‍, പിലാത്തറ കോ-ഓപ്പകോളേജ്, നെരുവമ്പ്രം ഐഎച്ച്ആര്‍ഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആര്‍ഡി, ഔവ്വര്‍ കോളേജ് തിമിരി

എതിരില്ലാതെ
ഇരിട്ടി ഇ എം എസ് ഐഎച്ച്ആര്‍ഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആര്‍ഡി, പുറക്കളം ഐഎച്ച്ആര്‍ഡി, ആംസ്റ്റാക്ക് കല്ല്യാശ്ശേരി, മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസ്, ഐടിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മയ്യില്‍, ഐടിഎം ഇന്‍സ്റ്റിറ്റ്യൂട്ട് മയ്യില്‍. എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിക്കുകായിരുന്നു.

55 യു യു സി മാരില്‍ 45 ഉം
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളില്‍ ഭൂരിഭാഗം മേജര്‍ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെ ജില്ലയിലെ 55 യു യു സി മാരില്‍ 45 ഉം എസ് എഫ് ഐ നേടി. എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.
അതേസമയം കേളേജ് യൂണിന് തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞെന്നും എംഎസ്എഫും കെ എസ് യുവും അവകാശപ്പെട്ടു.

കേരളത്തിന് കെെത്താങ്ങാവുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications