കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തരംഗം; 67 ല്‍ 55 ലും വിജയം

  • By Desk
Google Oneindia Malayalam News

സംസ്ഥാനത്തെ കോളേജുകളില്‍ എസ്എഫ്‌ഐയുടെ സമഗ്രാധിപത്യം തുടരുന്നു. ഇന്നലെ നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു.

<strong>ആദ്യ വിവാഹം പ്രണയിച്ച്, ഒടുവില്‍ കാമുകനൊപ്പം പോവാന്‍ തട്ടിക്കൊണ്ടു പോവല്‍; നാടകം പൊളിഞ്ഞത് ഇങ്ങനെ</strong>ആദ്യ വിവാഹം പ്രണയിച്ച്, ഒടുവില്‍ കാമുകനൊപ്പം പോവാന്‍ തട്ടിക്കൊണ്ടു പോവല്‍; നാടകം പൊളിഞ്ഞത് ഇങ്ങനെ

നേരത്തെ പല കോളേജുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ കോളേജുകളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. പ്രളയക്കെടുതി നടന്നതിനാല്‍ വയനാട് ജില്ലയിലുള്‍പ്പെടുന്ന കോളേജുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എസ്എഫ്‌ഐ വിജയം ഇങ്ങനെ..

<strong>വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ പെട്രോള്‍ വില്‍ക്കുന്നത് 37 രൂപയ്ക്ക്; വിവരാവകാശ രേഖയുമായി കോണ്‍ഗ്രസ്</strong>വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ പെട്രോള്‍ വില്‍ക്കുന്നത് 37 രൂപയ്ക്ക്; വിവരാവകാശ രേഖയുമായി കോണ്‍ഗ്രസ്

67 കോളേജില്‍ 55ലും

67 കോളേജില്‍ 55ലും

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്എഫ്‌ഐക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 67 കോളേജില്‍ 55ലും .എസ്എഫ്‌ഐ വിജയിച്ചു.

കെ എസ് യു വിജയിച്ച കോളേജുകളില്‍

കെ എസ് യു വിജയിച്ച കോളേജുകളില്‍

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കെ എസ് യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എം ജി കോളേജ്, എടതൊട്ടി ഡീപോള്‍ കോളേജും കഴിഞ്ഞ വര്‍ഷം വിവാദമായ പയ്യന്നൂര്‍ കോളേജിലും ചെണ്ടയാട് 'എം ജി കോളേജിലും മുഴുവന്‍ സീറ്റിലും വിജയിച്ച് യൂണിയന്‍ ഭരണം തിരിച്ച് പിടിക്കുകയായിരുന്നു.

മുഴുവന്‍ സീറ്റിലും

മുഴുവന്‍ സീറ്റിലും

കെ എസ് യു - എം എസ് എഫ് സംഖ്യം ചേര്‍ന്ന് മത്സരിച്ച കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജ്, പെരിങ്ങോം ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ഗവണ്‍മെന്റ് കോളേജ് ചൊക്ലി .എന്നിവിടിങ്ങളും മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.

യൂണിയന്‍ ഭരണം

യൂണിയന്‍ ഭരണം

വീര്‍പാട് എസ് എന്‍ കോളേജ്, തോട്ടട എസ് എന്‍ ജി, ശ്രീകണ്ഠാപുരം എസ് ഇ എസ് സെല്‍ഫിനാന്‍സ് എന്നീ കോളേജുകളിലും മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടില്‍ അഞ്ച് സീറ്റ് നേടി യൂണിയന്‍ ഭരണം നിലനിര്‍ത്തി.

മുദ്രാവാക്യം

മുദ്രാവാക്യം

കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നാല് സീറ്റിലും തളിപ്പറമ്പ് സര്‍ സയിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 3 സീറ്റിലും എസ് എഫ് ഐ വിജയിച്ചു. സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ എസ് എഫ് ഐ തെരെഞ്ഞടുപ്പ് പ്രചരണം നടത്തിയത്.

അഭിമന്യുവിന്റെ ഓര്‍മ്മകള്‍

അഭിമന്യുവിന്റെ ഓര്‍മ്മകള്‍

എര്‍ണാകുളം മഹാരാജാസ് കോളേജില്‍ മതതീവ്രവാദികള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കലാലയങ്ങളില്‍ അഭിമന്യുവിന്റെ പ്രാസ്ഥാനം എസ് എഫ് ഐ യെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നെഞ്ചേറ്റുകയാ.ണെന്ന് എസ്എഫ്‌ഐ ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു.

സര്‍വ്വകലാശാല യുണിയന്‍ തിരഞ്ഞെടുപ്പ്

സര്‍വ്വകലാശാല യുണിയന്‍ തിരഞ്ഞെടുപ്പ്

കണ്ണൂര്‍ സര്‍വ്വകലാശാല യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു -എംഎസ്എഫ് സഖ്യത്തെ 23ന് എതിരെ 76 വോട്ടുകള്‍ നേടിയാണ് 20 മത് തവണയും എസ് എഫ് ഐ സര്‍വ്വകലാശാല യൂണിയന്‍ നേരത്തെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് അന്തിമ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 24 കോളേജില്‍ എസ് എഫ് ഐ എതിരില്ലാതെ കോളേജ് യൂണിയന്‍ വിജയിച്ചിരുന്നു.

കോളേജുകള്‍

കോളേജുകള്‍

ശ്രീകണ്ഠാപുരം എസ് ഇ എസ്, മാത്തില്‍ ഗുരുദേവ്, കുറ്റൂര്‍ ആദിത്യകിരണ്‍, പയ്യന്നൂര്‍ ഡബ്ല്യൂ എച്ച് ഒ, പയ്യന്നൂര്‍ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദ തീര്‍ത്ഥ കാമ്പസ് പയ്യന്നൂര്‍, പിലാത്തറ കോ-ഓപ്പകോളേജ്, നെരുവമ്പ്രം ഐഎച്ച്ആര്‍ഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആര്‍ഡി, ഔവ്വര്‍ കോളേജ് തിമിരി

എതിരില്ലാതെ

എതിരില്ലാതെ

ഇരിട്ടി ഇ എം എസ് ഐഎച്ച്ആര്‍ഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആര്‍ഡി, പുറക്കളം ഐഎച്ച്ആര്‍ഡി, ആംസ്റ്റാക്ക് കല്ല്യാശ്ശേരി, മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസ്, ഐടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മയ്യില്‍, ഐടിഎം ഇന്‍സ്റ്റിറ്റ്യൂട്ട് മയ്യില്‍. എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിക്കുകായിരുന്നു.

55 യു യു സി മാരില്‍ 45 ഉം

55 യു യു സി മാരില്‍ 45 ഉം

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളില്‍ ഭൂരിഭാഗം മേജര്‍ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെ ജില്ലയിലെ 55 യു യു സി മാരില്‍ 45 ഉം എസ് എഫ് ഐ നേടി. എസ്എഫ്‌ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

അതേസമയം കേളേജ് യൂണിന്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞെന്നും എംഎസ്എഫും കെ എസ് യുവും അവകാശപ്പെട്ടു.

കേരളത്തിന് കെെത്താങ്ങാവുക

കേരളത്തിന് കെെത്താങ്ങാവുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
SFI wins most college unions in kannur university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X