ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂര്‍ണ്ണ വിജയം: ആർഷ അന്ന ചെയര്‍പേഴ്സണ്‍
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയവുമായി എസ് എഫ് ഐ. ആരോഗ്യ സർവ്വകലാശാലയുടെ 2021 ലെ വിദ്യാർത്ഥി യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിൽ, സ്‌റ്റുഡന്റ്സ് കൗൺസിൽ , സെനറ്റ്, ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ ഫോർ സ്‌റ്റുഡന്റ് ഗ്രീവിയൻസസ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സമ്പൂർണ്ണ വിജയം നേടിയെന്നാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും എം എല്‍ എയുമായ സച്ചിന്‍ ദേവ് അറിയിച്ചത്. വിജയികളെ എസ് എഫ് ഐ സംസ്ഥാന നേതൃത്വം അഭിനന്ദിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ ആർഷ അന്ന പത്രോസാണ് ചെയര്‍ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരത്തെ മുഹമ്മദ് സുഹൈൽ എം എസ് ആണ് ജനറൽ സെക്രട്ടറി. വൈസ് ചെയർപേഴ്സൺ ജനറലായി ആഷിഷ് അസീസ് (ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ) വൈസ് ചെയർപേഴ്സൺ -വുമൺ ദിൽന കെ.കെ (അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് പാലക്കാട് ) ജോയിന്റ് സെക്രട്ടറി സബിൻ രാജ് (ഇ എം എസ് കോളേജ് ഓഫ് നേഴ്സിങ്, മലപ്പുറം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി മോഡേൺ മെഡിസിൻ ജനറൽ - അനുവിൻ ഹരീഷ്, അമൽ രാജ് , മോഡേൺ മെഡിസിൻ വുമൺ - പ്രതീക്ഷ പ്രദീപ്, ഡെന്റൽ സയൻസ് റോഹൻ എസ് വിനോദ്, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ - ജനറൽ - വിനായക് എം.വി , ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വുമൺ - ഡോ. ഐശ്വര്യ സി.ആർ, ഹോമിയോപ്പതിക് മെഡിസിൻ - വിപിനീഷ് കെ , നേഴ്സിങ്ങ് വുമൺ - ആൻസി ടി.എഫ്, ഫാർമസി - ദീപക്.വി, other than the subjects or disciplines mentioned above - അൽ അജ്മീന എം.എ, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്ങ് അൺ എയ്ഡഡ് കോളേജ് ജനറൽ - ഡോ.എം.എസ്. ആദർശ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്ങ് അൺ എയ്ഡഡ് കോളേജ് വുമൺ -ഫസ്ന എസ്.എച്ച് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെനറ്റ് അംഗങ്ങളായി മോഡേൺ മെഡിസിൻ ജനറൽ - അനുവിൻ ഹരീഷ്, ഡെന്റൽ സയൻസ് ജനറൽ - സുമേഷ് എം., ആയുർവേദ സിദ്ധ യുനാനി ജനറൽ - ഡോ. ഐശ്വര്യ സി.ആർ, ഹോമിയോപ്പതി ജനറൽ - മുഹമ്മദ് സുഹൈൽ, നേഴ്സിങ്ങ് വുമൺ റിസേർവ്ഡ് - വിനിജ വിജയൻ, ഫാർമസ്യൂട്ടിക്കൽ സയൻസ് ജനറൽ - ദീപക് വി , ഫാർമസ്യൂട്ടിക്കൽ ആൻഡ് അലയഡ് ഹെൽത്ത് സയൻസ് ജനറൽ - ഡോ.എം.എസ് ആദർശ് , ഫ്രം എനി ഓഫ് ദ് 7 ഫാക്കൽറ്റിസ് വുമൺ റിസർവ്ഡ് - ഫസ്ന എസ്.എച്ച്, സ്നേഹ . യു , ദിൽന കെ.കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സ്‌റ്റുഡൻസ് കൗൺസിൽ പ്രതിനിധികളായി പ്രതീക്ഷ പ്രതീപ് , ആഷിഷ് അസീസ്, ആകാശ് എം.ബിജു, അഭിഷേക് എസ്. സബിൻ രാജ്, അജിത് ടി.കെ, നന്ദു വിജയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മികച്ച വിജയം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ വിദ്യാര്‍ത്ഥികളേയും അഭിവാദ്യങ്ങൾ ചെയ്യുന്നുവെന്നും കെഎം സച്ചിന്‍ ദേവ് വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications