Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങൾക്കിടെയും തിളങ്ങി എസ്എഫ്ഐ, കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൂറ്റൻ വിജയം

കണ്ണൂര്‍: വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്നതിനിടയിലും മികച്ച തിരഞ്ഞെടുപ്പ് വിജയം നേടി എസ്എഫ്‌ഐ. കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. മുഴുവന്‍ സീറ്റുകളും വന്‍ ഭൂരിപക്ഷത്തില്‍ നേടി ഇക്കുറിയും എസ്എഫ്‌ഐ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്തു.

ടി കെ ശിശിരയാണ് യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മൊറാഴ സ്റ്റെംസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.. 75 വോട്ടുകള്‍ നേടിയാണ് ശിശിര എതിര്‍ സ്ഥാനാര്‍ത്ഥിയായ അലന്‍ ജോ റെജിയെ പരാജയപ്പെടുത്തിയത്. 38 വോട്ടുകള്‍ മാത്രമേ അലന് നേടാന്‍ സാധിച്ചുളളൂ.

sfi

ജനറല്‍ സെക്രട്ടറിയായി ടികെ വിഷ്ണു രാജിനെ തിരഞ്ഞെടുത്തു. മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിയാണ്. പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥി പ്രണവ് പ്രഭാകരനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളേജിലെ പി ദര്‍ശനയെ ലേഡി വൈസ് ചെയര്‍പേഴ്‌സണായും ഡോ. പികെ രാജന്‍ മെമ്മോറിയല്‍ ക്യാംപസ്സിലെ എംവി അനൂപിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐക്കെതിരെ കെഎസ്യു അടക്കമുളള സംഘടനകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരികെയാണ് എസ്എഫ്‌ഐയുടെ വിജയം. വിവാദങ്ങള്‍ക്കിടെ തൃശൂര്‍ സെന്റ് തോമസ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ ഉജ്ജ്വല വിജയം നേടിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+