കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാജാസിനെ ഇനി മൃദുല നയിക്കും; ചരിത്രം രചിച്ച് എസ്എഫ്ഐ! ഉജ്ജ്വല വിജയം, ഏഴു വനിതകൾ...

ദളിത് വിദ്യാർത്ഥിനിയായ മൃദുലയാണ് എസ്എഫ്ഐയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം. ചരിത്രത്തിലാദ്യമായി ഏഴ് വനിതകളെ എസ്എഫ്ഐ സ്ഥാനാർത്ഥികളായി നിർത്തിയതോടെയാണ് മഹാരാജാസ്
കോളേജിലെ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വരെ ശ്രദ്ധനേടിയത്.

സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ച് ലക്ഷം! ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടിയും! പ്രവേശനം 31നകം പൂർത്തിയാക്കണം...സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ച് ലക്ഷം! ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടിയും! പ്രവേശനം 31നകം പൂർത്തിയാക്കണം...

രാഹുൽ ഈശ്വർ കാണിച്ചത് വിശ്വാസ വഞ്ചന! ഒളിക്യാമറ ദൃശ്യങ്ങൾ?ഹാദിയയുടെ അച്ഛൻ പരാതി നൽകി...രാഹുൽ ഈശ്വർ കാണിച്ചത് വിശ്വാസ വഞ്ചന! ഒളിക്യാമറ ദൃശ്യങ്ങൾ?ഹാദിയയുടെ അച്ഛൻ പരാതി നൽകി...

ദളിത് വിദ്യാർത്ഥിനിയായ മൃദുലയാണ് എസ്എഫ്ഐയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ- ഷഹാന മൻസൂർ, യുയുസി- ഇർഫാന, വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളായി സാരംഗി, ശ്രീലേഖ, സുനൈന ഷിനു, വിദ്യ എന്നിവരും വിജയിച്ചു. എസ്എഫ്ഐ പാനലിൽ മത്സരിച്ച എല്ലാ വനിതാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.

sfimaharajas

യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു മൈനർ സീറ്റൊഴികെ എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കെഎസ് യു, എബിവിപി, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളെ നിഷ്പ്രഭമാക്കിയായിരുന്നു എസ്എഫ്ഐയുടെ ചരിത്ര വിജയം. മഹാരാജാസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് മൃദുല.

വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....

സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു! സിബ്ബ് തുറക്കുന്നത് കണ്ട് യാത്രക്കാരി ബഹളം വച്ചു! അഭിരാമിയെയും ദിവ്യയെയും ഓടിച്ചിട്ട് പിടിച്ചു!

മഹാരാജാസിന് പുറമേ, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആലുവ യുസി കോളേജിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും എസ്എഫ്ഐയ്ക്കാണ് വിജയം. മുഴുവൻ സീറ്റുകളും തൂത്തുവാരിയാണ് എസ്എഫ്ഐ ഇവിടങ്ങളിൽ വിജയിച്ചത്. എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച പ്രവർത്തകരെയും വിദ്യാർത്ഥികളെയും സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിവാദ്യം ചെയ്തു.

English summary
sfi wins maharajas college union election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X