കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; മഹാരാജാസും ലോ കോളേജും ചുവന്നു തന്നെ; കോട്ടയത്ത് 37 ല്‍ 37 ലും എസ്എഫ്ഐ

Google Oneindia Malayalam News

കോട്ടയം: എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവന്നിരിക്കുമ്പോള്‍ എസ്എഫ്ഐക്ക് വ്യക്തമായ ആധിപത്യം. കോട്ടയം ജില്ലയില്‍ ആകെ 37 ക്യാമ്പസുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 37 ല്‍ 37 ക്യാമ്പസുകളിലും എസ് എഫ് ഐ വിജയിച്ചതായി സംഘടനാ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് അറിയിച്ചു.

പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി പിജെ ജോസഫ്; യുഡിഎഫില്‍ ആശങ്ക, സീറ്റ് കൈവിടുമോപാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി പിജെ ജോസഫ്; യുഡിഎഫില്‍ ആശങ്ക, സീറ്റ് കൈവിടുമോ

ഏറെ ശ്രദ്ധേയമായ മത്സരം നടന്ന എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ദിവ്യ വിജി-ചെയര്‍പേഴ്സണ്‍, ലക്ഷ്മി എംബി-വൈസ് ചെയര്‍പേഴ്സണ്‍, ദേവരാജ്-ജന:സെക്രട്ടറി, ചന്ദു കെസ് -മാഗസില്‍ എഡിറ്റര്‍, ശ്രീകാന്ത് ടിഎസ്-ആര്‍ട്സ് ക്ലബ് സെക്രട്ടറി, സബിന്‍ദാസ്-യുയുസി, അരുദ്ധതി-യുയുസി എന്നിവരാണ് മേജര്‍ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പ്രതിനിധികള്‍.

sfi-

ഫ്രട്ടേണിറ്റിയും കെഎസ്യു വും എബിവിപിയും വലത്പക്ഷ മാധ്യമങ്ങളും ചേർന്ന് പരാജയപ്പെടുത്താൻ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്എഫ്ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നുവെന്ന് സച്ചിന്‍ ദേവ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല, അറസ്റ്റിന് സാധ്യതചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കില്ല, അറസ്റ്റിന് സാധ്യത

കെഎം സച്ചിന്‍ ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

എം.ജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു....

കോട്ടയം ജില്ലയിൽ ആകെ 37 ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്... നടന്ന 37ക്യാമ്പസുകളിൽ 37ലും എസ്എഫ്ഐ വിജയിച്ചിരിക്കുന്നു

ഫ്രട്ടേണിറ്റിയും കെഎസ്യു വും എബിവിപി യും വലത്പക്ഷ മാധ്യമങ്ങളും ചേർന്ന് പരാജയപ്പെടുത്താൻ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്എഫ്ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നു...

"എസ്എഫ്ഐ ഇനിയില്ല "എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവരുണ്ടെങ്കിൽ അവരോട് ഒന്ന് മാത്രം ഈ അവസരത്തിൽ പറയുന്നു...

"ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്നിയെയാണ് നിങ്ങളെല്ലാം ചേർന്ന് ഇത്രനാൾ ഊതിക്കെടുത്താൻ ശ്രമിച്ചത്.."
അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്എഫ്ഐ

നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്എഫ്ഐ

എസ്എഫ്ഐ യുടെ വിജയത്തിനായി പൊരുതിയ സഖാക്കളെ അഭിവാദ്യം ചെയ്യുന്നു..

English summary
sfi wins mg university collage union election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X