Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐകാര്‍ക്ക് എന്ത് മോക്ഡ്രില്‍; പ്രകടനം തടഞ്ഞ എഎസ്‌ഐയെ പഞ്ഞിക്കിട്ടു!

കൊല്ലം: മോക്ഡ്രില്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ പ്രകടനം തടഞ്ഞ എസ്‌ഐയെ വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്തു. കൊല്ലം ചവറ കെഎംഎംഎല്‍ കോളേജില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. എന്നാല്‍ അതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുകയായിരുന്നു.

എസ്എഫ്‌ഐയുടെ പ്രകടനം തടയാനെത്തിയ എഎസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബെനഡിക്റ്റ് എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. പോലീസ് യൂണിഫോം വലിച്ച് കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ പിന്തിരിഞ്ഞ് കോളേജിനകത്തേക്ക് കടക്കുകയായിരുന്നു.

Kollam

കോളേജിന്റെ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തി വഴിവെട്ടിയതിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മര്‍ദ്ദനമേറ്റ പോലീസുകാരെ നീണ്ടകരയിലെ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജിന്റെ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തി വഴിവെട്ടിയതിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതേസമയം മോക്ഡ്രില്‍ നടത്തുന്നതായി അറിഞ്ഞിരുന്നില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ മോക്ഡ്രില്‍ നടത്തുന്ന കാര്യം ബുധനാഴ്ച നാട്ടുകാരെ അറിയിച്ചിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം.

മോക്ഡ്രില്‍ നടത്തുന്ന സമയത്ത് പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയായിരുന്നു. ഗതാഗത കുരുക്കിനിടയിലൂടെ മുന്നോട്ട് നീങ്ങിയപ്പോള്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക് പ്രകടനക്കാരെ തടഞ്ഞു. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ എഎസ്‌ഐയെ അസഭ്യം പറഞ്ഞ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+