Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് നേരെ എസ്എഫ്ഐയുടെ കയ്യേറ്റശ്രമം

കണ്ണൂര്‍: കണ്ണൂരിലെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് നേരെ കയ്യേറ്റശ്രമം. മട്ടന്നൂര്‍ കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

ബുധനാഴ്ച രാവിലെയാണ് സുധാകരന്‍ വോട്ടഭര്‍ത്ഥനയുമായി മട്ടന്നൂര്‍ കോളേജില്‍ എത്തിയത്. സുധാകരന്‍ സംസാരിച്ചു നില്‍ക്കെ ക്ലാസ്സ് മുറിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തി.

K Sudhakaran

ഇതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെ സുധാകരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ- കെഎസ് യു സംഘര്‍ഷം ഏറെ നേരം നീണ്ടു നിന്നും. രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും കയ്യേറ്റ ശ്രം ഉണ്ടായി.

യുവ വോട്ടര്‍മാര്‍ തന്നെ ആവേശത്തോടെ സ്വീകരിച്ചതില്‍ വിറളിപൂണ്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാനിറങ്ങിയതെന്ന് സുധാകരന്‍ പിന്നീട് ആരോപിച്ചു. യുവാക്കളില്‍ കെ സുധാകരനുള്ള സ്വീകാര്യത സിപിഎമ്മിനെ പേടിപ്പിക്കുന്നുണ്ടെന്ന് സുധാകരനൊപ്പം ഉണ്ടായിരുന്ന മുസ്ലീം ലീഗ് നേതാവ് വികെ അബ്ദുള്‍ ഖാദര്‍ മൗലവി പറഞ്ഞു.

സുധാകരന്‍ കാമ്പസില്‍ എത്തിയപ്പോള്‍ സ്വീകരിക്കാനായി പടക്കം പൊട്ടിച്ചിരുന്നു. ഇതിനിടെ പടക്കം വീണ് അടുത്തുള്ള ചപ്പുചവറുകള്‍ക്ക് തീ പിടിക്കുകയും ചെയ്തു. തീ കാറിനടുത്തേക്ക് പടര്‍ന്നെങ്കിലും അപകടം ഉണ്ടായില്ല. ഇതും എസ്എഫ്‌ഐ- കെഎസ് യു തര്‍ക്കത്തിന് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+