കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷബ്‌നക്കും ജസ്‌നയുടെ അവസ്ഥയോ? കൊല്ലം ബീച്ചിലെത്തിയ 18കാരി എവിടെ; പുതിയ സംഘം

Google Oneindia Malayalam News

കൊല്ലം: തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനിയായ 18കാരി ഷബ്‌ന എവിടെ എന്ന ചോദ്യത്തിന് പോലീസിന് ഇതുവരെ ഉത്തരമില്ല. രണ്ട് മാസം മുമ്പ് കൊല്ലം ബീച്ച് പരിസരത്ത് നിന്നാണ് ഷബ്‌നയെ കാണാതായത്. പിഎസ്‌സി കോച്ചിങിന് വീട്ടില്‍ നിന്ന് പുറപ്പെട്ട ഷബ്‌നയെ പിന്നീട് ആരും കണ്ടിട്ടേ ഇല്ല. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല.

കൊല്ലം ബീച്ചില്‍ വന്നിരുന്നുവെന്ന് പോലീസാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യമായത്. എന്നാല്‍ പിന്നീട് യുവതിക്ക് എന്തു സംഭവിച്ചുവെന്നതാണ് ചോദ്യം. പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മരിയയുടെ സമാനമായ തിരോധാനം തന്നെയാണ് ഷബ്‌നയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ഷബ്‌നയുടെ തിരോധാനം

ഷബ്‌നയുടെ തിരോധാനം

ഷബ്‌നയുടെ തിരോധാനം അന്വേഷിച്ച പോലീസ് സംഘത്തിന് ഒരു തുമ്പും ലഭിച്ചില്ല. ഇപ്പോള്‍ കേസ് പുതിയ സംഘത്തിന് കൈമാറിയിരിക്കുകയാണ്. ഓഗസ്റ്റ് 17നാണ് നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹീമിന്റെ മകള്‍ ഷബ്‌നയെ കാണാതായത്. പിഎസ്‌സി കോച്ചിങിന് കടവൂരിലേക്ക് പോയ ഷബ്‌നയെ പിന്നീട് കൊല്ലം ബീച്ചിന് സമീപം കണ്ടിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷബ്‌ന കൊല്ലം ബീച്ചില്‍ വന്നുവെന്ന് ബോധ്യപ്പെട്ടത്. ഷബ്‌നയുടെ ബാഗ് ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചിരുന്നു. തീരസേനയുടെ സഹായത്തോടെ കടലില്‍ തിരഞ്ഞു. കാര്യമുണ്ടായില്ല. ഷബ്‌നയുമായി ബന്ധുവായ യുവാവിന് അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

മൊബൈല്‍ പരിശോധിച്ചു

മൊബൈല്‍ പരിശോധിച്ചു

ബന്ധുവായ യുവാവ് വാങ്ങി നല്‍കിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ഷബ്‌ന ഉപയോഗിച്ചിരുന്നുവത്രെ. ഇത് ഷബ്‌നയുടെ വീട്ടില്‍ നിന്ന് പോലീസിന് ലഭിച്ചു. വീട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു മൊബൈല്‍. കാണാതായ ദിവസം രാവിലെയും ഷബ്‌ന ഈ ഫോണില്‍ നിന്ന് യുവാവിനെ വിളിച്ചിരുന്നു. എന്നാല്‍ ഷബ്‌നയെ കാണാതായതിന് പിന്നില്‍ യുവാവിന് പങ്കുണ്ടോ എന്ന് തെളിയിക്കാന്‍ സാധിച്ചില്ല.

നുണ പരിശോധന വേണ്ടെന്ന്

നുണ പരിശോധന വേണ്ടെന്ന്

യുവാവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനും പോലീസ് ആലോചിച്ചിരുന്നു. എന്നാല്‍ യുവാവ് സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് കോടതി അനുമതി നിഷേധിച്ചു. യുവാവ് സമ്മതിക്കാത്തതില്‍ പോലീസിന് ഇപ്പോഴും സംശയം ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യമെങ്കില്‍ നുണപരിശോധന ആകാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

മുല്ലപ്പള്ളി വീട് സന്ദര്‍ശിച്ചു

മുല്ലപ്പള്ളി വീട് സന്ദര്‍ശിച്ചു

ഷബ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കേസ് അന്വേഷണം പുതിയ സംഘത്തിന് കൈമാറിയത്. പഴുതടച്ച അന്വേഷണമാണ് വേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം ഷബ്‌നയുടെ വീട് സന്ദര്‍ശിച്ചു.

ജസ്‌നയുടെ കാര്യം

ജസ്‌നയുടെ കാര്യം

സമാനമായ സാഹചര്യം തന്നെയാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌നയുടെ കാര്യത്തിലും സംഭവിച്ചത്. വീട്ടില്‍ യാതൊരു കുഴപ്പവുമില്ലാതിരിക്കെയാണ് ജസ്‌നയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പുറപ്പെട്ട ജസ്‌ന പിന്നീട് മടങ്ങിവന്നില്ല. വന്‍ പോലീസ് സംഘം അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടന്നു. ഇപ്പോള്‍ അന്വേഷണം നിലച്ച മട്ടാണ്.

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം!! പ്രതാപം വീണ്ടെടുത്തുബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം!! പ്രതാപം വീണ്ടെടുത്തു

സൗദിക്ക് ഭീഷണിയുമായി അമേരിക്ക; വിപണി തകര്‍ന്നടിഞ്ഞു, കമ്പനികള്‍ റിയാദിലേക്കില്ല- റിപ്പോര്‍ട്ട്സൗദിക്ക് ഭീഷണിയുമായി അമേരിക്ക; വിപണി തകര്‍ന്നടിഞ്ഞു, കമ്പനികള്‍ റിയാദിലേക്കില്ല- റിപ്പോര്‍ട്ട്

English summary
Shabna Missing case probe handed over to new Police team, like Jesna Mariya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X