കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതയുടെ നിയമനം; പിണറായിക്ക് പിന്തുണയുമായി തരൂരും ഷാഫി മേത്തറും

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ പിണറായിയെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും പ്രമുഖ ഗ്രന്ഥകാരനുമായ ശശി തരൂരും രംഗത്ത്.

സാമ്പത്തിക ശാസ്ത്ര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് പിണറായി വിജയനെടുത്ത ധീരമായ നിലപാടാണെന്നും അതില്‍ അദ്ദേഹം ഉറച്ച് നില്‍ക്കും എന്നാണ് പ്രതീക്ഷയെന്നും ഷാഫി മേത്തര്‍ പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്കായി എടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസുകാര്‍ എന്തിന് ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു. സാമ്പത്തിക ഉദേഷ്ടാവ് എന്ന നിലയ്ക്ക് ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഗീത ഗോപിനാഥിന്റെ നയപരമായ ഉപദേശങ്ങള്‍ കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുമെന്ന് ശശി തരൂര്‍ പറഞ്ഞു.

മതിപ്പ്

മതിപ്പ്

ഗീത ഗോപിനാഥിനെ കുറിച്ച് വളരെ ഉയര്‍ന്ന മതിപ്പാണുള്ളത്. അവരെ ഒരു തവണയെ കണ്ടിട്ടുള്ളൂ. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലയില്‍ അവര്‍ക്ക് അക്കാദമിക് തലങ്ങളില്‍ മികവുറ്റ കീര്‍ത്തിയാണുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അവരുടെ നയപരമായ ഉപദേശം ലഭിക്കാന്‍ കഴിയുന്നത് കേരളത്തിന്റെ ഒരു ഭാഗ്യമാണെന്ന് തരൂര്‍ പറഞ്ഞു.

കൗതുകം

കൗതുകം

ഗീത ഗോപിനാഥിനെ ഇടതു സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് കൗതുക മുണര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും ധനകാര്യ വിദഗ്ധനുമായ
ജയറാം രമേശ് പറഞ്ഞു.

വ്യത്യസ്തം

വ്യത്യസ്തം

ഗീത ഗോപിനാഥ് മികച്ച ഇക്കണോമിസ്റ്റാണ്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്, അറിയപ്പെടുന്ന ആളാണ് എന്നാല്‍ അവരുടെ ആശയങ്ങള്‍ സിപിഎമ്മിന്റേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ജയറാം രമേശ് പറഞ്ഞു.

ധീരമായ നിലപാട്

ധീരമായ നിലപാട്

സാമ്പത്തിക ശാസ്ത്ര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് പിണറായി വിജയനെടുത്ത ധീരമായ നിലപാടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ പറഞ്ഞു.

ഭയമെന്തിന്

ഭയമെന്തിന്

കേരളത്തിന്റെ നന്മയ്ക്കായ് എടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസുകാര്‍ എന്തിന് ഭയക്കണമെന്നും ഷാഫി മേത്തര്‍ പറഞ്ഞു.

സുധീരനും വിമര്‍ശനം

സുധീരനും വിമര്‍ശനം

ഗീത എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് സുധീരന്‍ ചോദിക്കുന്നത് കണ്ടു. അവര്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ല. കേരളത്തിന്റെ നന്മയ്ക്കായുള്ള അവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ശരിയായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും എടുത്താല്‍ കേരളത്തിന് പുരോഗമനകരമായ മാറ്റങ്ങള്‍ വന്നേക്കാമെന്ന് ഷാഫി മേത്തര്‍ പറഞ്ഞു.

നവ ലിബറല്‍ നയം

നവ ലിബറല്‍ നയം

ഗീതയുടെ നവ ലിബറല്‍ കാഴ്ചപ്പാടിനെക്കുറിച്ച് ചില കോണ്‍ഗ്രസുകാര്‍ വ്യാകുലപ്പെടുന്നുണ്ട്. നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിങിന്റെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാറുകള്‍ പിന്തുടര്‍ന്നത് നവ ലിബറല്‍ നയങ്ങള്‍ തന്നെയല്ലെ എന്ന് ഷാഫി മേത്തര്‍ ചോദിച്ചു.

യോജിപ്പിച്ച് കൊണ്ട് പോകുക

യോജിപ്പിച്ച് കൊണ്ട് പോകുക

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന നവ ലിബറല്‍ നയങ്ങളും താഴേത്തട്ടിലുള്ളവരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സോഷ്യലിസ്റ്റ് നയങ്ങളും സംയോജിപ്പിച്ച് കൊണ്ട് പോകുകയാണ് വേണ്ടതെന്നും ഷാഫി മേത്തര്‍ പറഞ്ഞു.

ഹീറോകള്‍

ഹീറോകള്‍

ഒന്നും ചെയ്യാത്തവര്‍, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കാത്തവര്‍ ഹീറോകളാകുന്ന സാമൂഹിക അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും ഷാഫി മേത്തര്‍ പറഞ്ഞു.

തടസ്സം

തടസ്സം

മുഖ്യമന്ത്രിക്ക് ഏറ്റവും നല്ല സാമ്പത്തികശാസ്ത്ര ഉപദേശം ലഭിക്കാന്‍ നാം എന്തിന് തടസ്സം നില്‍ക്കണമെന്ന് ഷാഫി മേത്തര്‍ ചോദിച്ചു.

English summary
Shahi Tharoor and Shafi Mather backs Gita Gopinath's appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X