കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്ത് പ്രഹസനമാണ്.. ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന്‍ ധർമ്മജനടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തിന്‍റെ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുപാട് പണം എത്തിയെന്നും എന്നാല്‍ അവയൊന്നും ജനങ്ങളിലേക്ക് എത്തിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആക്ഷേപം ഇന്നയിച്ചത്. വിമര്‍ശനത്തിനെതിരെ ധര്‍മ്മജന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.ഈ വിവാദത്തിന് തൊട്ട് പിന്നാലെയാണ് കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ചതില്‍ 136 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന വാര്‍ത്ത വന്നത്.

<strong></strong></a><strong><a class=മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍" title="മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍" />മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനേയും സഖാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

എന്തിന് അസഹിഷ്ണുത

എന്തിന് അസഹിഷ്ണുത

#കാശ്_ആശാൻ_തരും സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി KSEB "സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ MP മാരുണ്ട്, MLA മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, ADS ഉണ്ട് , CDS ഉണ്ട്. പ്രളയത്തിന്റെ പേരിൽ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു.
ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തത് " ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് CPIM ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്?

 സഖാക്കളേ, പിന്നെന്താണ് ചോദിക്കേണ്ടത്

സഖാക്കളേ, പിന്നെന്താണ് ചോദിക്കേണ്ടത്

നിങ്ങളുടെ സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത്.KSEB സാലറി ചലഞ്ചിലൂടെ സമാഹരിച്ചതിൽ നിന്നും 126 കോടി രൂപ പ്രളയദുരിതാശ്വാസത്തിലേക്ക്
കൈമാറാത്ത സർക്കാർ കെടുകാര്യസ്ഥത നിലനില്ക്കുന്ന ഈ നാട്ടിൽ പിന്നെന്താണ് ചോദിക്കണ്ടത്?

 പ്രഹസനമാണ്

പ്രഹസനമാണ്

കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്.

 അഭിപ്രായ സ്വാതന്ത്ര്യമാണ്

അഭിപ്രായ സ്വാതന്ത്ര്യമാണ്

നാളെ ധർമ്മജൻ കോൺഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനും, മുഖമില്ലാത്ത വ്യക്തിഹത്യയ്ക്കെതിരെ...! #DharmajanBolgatti
Dharmajan Bolgatty

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെസിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെ

അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

English summary
Shafi Parambil against LDF govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X