കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുണ്ടുടുത്ത മോദി എന്ന് പിണറായി വിജയനെ വിളിച്ച സിപിഐ നേതാവിന്‍ ആത്മഗതം ഇപ്പൊ നമുക്ക് ഊഹിക്കാം'

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സർക്കാർ അനുമതി നല്‍കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.

കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്

ഈ കേസ് കൊണ്ട് മുല്ലപ്പള്ളിക്ക് വധശിക്ഷയൊന്നും കിട്ടാൻ പോകുന്നില്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. പക്ഷേ ഈ ഒറ്റ സംഭവം കൊണ്ട് നാം ഇതുവരെ അവകാശപ്പെട്ടിരുന്ന കേരളത്തിന്റെ 'രാഷ്ട്രീയ പ്രബുദ്ധതയും, ഉയർന്ന ജനാധിപത്യ ബോധവും, അധികാര കേന്ദ്രങ്ങളെ ക്രിയാത്മകമായി വിമർശിക്കുന്ന സ്വാതന്ത്ര്യം' തുടങ്ങിയ മൂല്യങ്ങൾ തൂക്കു കയറിൽ തൂങ്ങിയാടുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സർക്കാർ വാറോല

സർക്കാർ വാറോല

Since the remark is highly defamatory....മുണ്ടുടുത്ത മോദി എന്ന് പിണറായി വിജയനെ വിളിച്ച CPI നേതാവിന്റെ ആത്മഗതം ഇപ്പൊ നമുക്ക് ഊഹിക്കാം .ഞാൻ പറഞ്ഞത് 1000 തവണയും ശരിയല്ലേ എന്ന് അദ്ദേഹമിന്ന് ആലോച്ചിട്ടുണ്ടാവും .DGP ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞതിന് നിരവധി തവണ എം.പിയും കേന്ദ്ര ആഭ്യന്തര മന്ത്രി വരെ ആയിരുന്ന KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ വാറോല...

മുല്ലപ്പള്ളി രാമചന്ദ്രനാണ്

മുല്ലപ്പള്ളി രാമചന്ദ്രനാണ്

ലോകനാഥ് ബെഹ്റ പിണറായി വിജയന്റെ പോലീസ് സേനയുടെ തേര് തെളിയിക്കാനായി നിശ്ചയിക്കപ്പെടുന്നതിനുള്ളതിനുള്ള കാരണം, ഗുജറാത്ത് കലാപ കാലത്ത് ഇസ്രത്ത് ജഹാൻ കൊലപാതക കേസിൽ നിന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷപ്പെടാൻ സഹായിക്കുന്ന റിപ്പോർട്ട് നല്കിയതിന്റെ ഉപകാരസ്മരണയാണ് എന്ന് ആദ്യമായി പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനാണ്.

CPIM ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ

CPIM ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ

അതേ മുല്ലപ്പള്ളിക്കെതിരെയാണ് ബഹ്റ നല്കിയ മാനനഷ്ട കേസിനു പ്രോസിക്യൂട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി കൊടുത്തിരിക്കുന്നത്. അതും, CPIM ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്ന പരാമർശത്തിന് !!"CPIM ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ" എന്ന് പറയുന്നത് ഒരാളുടെ മാനത്തെ നഷ്ടപ്പെടുത്തുന്ന പ്രയോഗമാണെന്ന് ഞങ്ങളൊക്കെ പറയുന്നത് മനസ്സിലാക്കാം, അതു CPIM പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ തന്നെ സമ്മതിക്കുമ്പോൾ ഒരു ബ്രാഞ്ച് സെക്രട്ടറിക്ക് പിന്നെ എന്ത് മാനമാണുള്ളത്?

കുറ്റപ്പെടുത്താൻ കഴിയുമോ?

കുറ്റപ്പെടുത്താൻ കഴിയുമോ?

കസ്റ്റഡി മരണമെന്ന "ഒറ്റപ്പെട്ട വീഴ്ച്ച" നിരന്തരമാവർത്തിക്കുമ്പോഴും, പോലിസ് വീഴ്ച്ചകൾക്കെതിരായ കോടതി പരാമർശങ്ങൾ പുസ്തകമാക്കിയാൽ ഏറ്റവും അധികം താളുകൾ ഉള്ള പുസ്തകത്തിന്റെ ലോക റിക്കോർഡ് നേടാൻ കഴിയുന്നതുമായ കാലത്ത് പോലീസിനെ നയിക്കുന്ന ബഹ്റയ്ക്ക് മാനനഷ്ടക്കേസൊക്കെ കൊടുക്കാനുള്ള മാനം അവശേഷിക്കുന്നോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ?

പ്രതികരിക്കുമോ?

പ്രതികരിക്കുമോ?

ഇന്ത്യയുടെ വടക്കേയറ്റമായ കാശ്മീരിൽ, ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന നേതാക്കളെ വീട്ടുതടങ്കലിലുമാക്കുന്നതിനെതിരെ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സമര ശബ്ദത്തിനൊപ്പം നില്ക്കുന്ന സീതാറാം യച്ചൂരിയുടെ പാർട്ടി തന്നെ ഇങ്ങു തെക്കേയറ്റത്തുള്ള കേരളത്തിലും അതേ ജനാധിപത്യ ധ്വംസനം നടത്തുന്നത് ഒട്ടും ആശാസ്യമല്ല. മുഹമ്മദ് യൂസഫ്തരി ഗാമിയെന്ന സഹപ്രവർത്തകനെ കാണാൻ കാശ്മീരിൽ പോയ യച്ചൂരിയെ വാഴ്ത്തിയ കേരളത്തിലെ "ജനാധിപത്യവാദികളായ " സഖാക്കൾ ഈ ഫാഷിസ്റ്റ് നടപടിക്ക് എതിരെയും പ്രതികരിക്കുമോ?

നിശബ്ദരാക്കാൻ ശ്രമിക്കുന്നത്

നിശബ്ദരാക്കാൻ ശ്രമിക്കുന്നത്

പോലീസിനെയും ഭരണ സംവിധാനത്തെയും ആദ്യമായി വിമർശിക്കുന്ന രാഷ്ട്രീയ നേതാവൊന്നുമല്ല മുല്ലപ്പള്ളി. "നാട്ടുഭാഷയുടെ" വക്താവായ എം.എം മണി മുതൽ പോലീസ് സ്റ്റേഷനിൽ വെച്ചും ഞങ്ങൾ ബോംബുണ്ടാക്കുമെന്ന് പറഞ്ഞ കൊടിയേരി വരെ നീണ്ടു കിടക്കുകയാണ് ആ ലിസ്റ്റ്! 'കടക്കെടാ പുറത്തെന്ന്' ആജ്ഞാപിക്കുമ്പോൾ കൈകൂപ്പി അനുസരിക്കുന്ന സി.പി.എം നേതാക്കളെയും, എ.കെ.ജി സെന്ററിന്റേയും ഭൂതകാലം പിണറായി വിജയന് ഇത് വരെ വിട്ടുമാറിയിട്ടില്ല എന്നതിന് തെളിവാണ് തന്നെയും തന്റെ വിശ്വസ്തരെയും വിമർശിക്കുന്നവരെ മുഴുവൻ അധികാരത്തിന്റെ ചെങ്കോലുപയോഗിച്ച് നിശബ്ദരാക്കാൻ ശ്രമിക്കുന്നത്.

തൂക്കു കയറിൽ തൂങ്ങിയാടും

തൂക്കു കയറിൽ തൂങ്ങിയാടും

ഈ കേസ് കൊണ്ട് മുല്ലപ്പള്ളിക്ക് വധശിക്ഷയൊന്നും കിട്ടാൻ പോകുന്നില്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. പക്ഷേ ഈ ഒറ്റ സംഭവം കൊണ്ട് നാം ഇതുവരെ അവകാശപ്പെട്ടിരുന്ന കേരളത്തിന്റെ 'രാഷ്ട്രീയ പ്രബുദ്ധതയും, ഉയർന്ന ജനാധിപത്യ ബോധവും, അധികാര കേന്ദ്രങ്ങളെ ക്രിയാത്മകമായി വിമർശിക്കുന്ന സ്വാതന്ത്ര്യം' തുടങ്ങിയ മൂല്യങ്ങൾ തൂക്കു കയറിൽ തൂങ്ങിയാടും!

ഫേസ്ബുക്ക് പോസ്റ്റ്

ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റ്

'അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്'

English summary
Shafi Parambil against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X