
ജയരാജന്റെ വാദം മറ്റൊരു 'ജയരാജജല്പനം', കൊലപാതകത്തിന് കേസെടുക്കേണ്ടി വരുമെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ മദ്യപിച്ചിട്ടില്ലെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇപി ജയരാജന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ മദ്യപിച്ച് ലക്ക് കെട്ടിരുന്നു എന്നാണ് ഇപി ജയരാജന് ആരോപിച്ചത്. എന്നാല്‍ പരിശോധനയില്‍ പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. അവർ മദ്യപിച്ചിട്ടില്ലെങ്കിൽ സന്തോഷമെന്നും കണ്ടാൽ മദ്യപിച്ചിരിക്കുന്നതായി തോന്നും എന്നുമാണ് ഇപി ജയരാജന്റെ പ്രതികരണം. അതേസമയം പ്രതികളെ തടഞ്ഞ ജയരാജന് എതിരെ കേസെടുക്കണം എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
ഷാഫി പറമ്പിലിന്റെ പ്രതികരണം: ' മദ്യപിച്ച് ലക്ക് കെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവത്തകർ മുദ്രാവാക്യം വിളിച്ചത് എന്ന ഇ.പി ജയരാജന്റെ വാദം മറ്റൊരു 'ജയരാജജല്പനം' മാത്രമായിരുന്നു എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. നിരായുധരായ രണ്ട് ചെറുപ്പക്കാർ ഒരു മുദ്രാവാക്യം വിളിച്ചതിന് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്തവരുടെ അതേ മാനദണ്ഡമാണെങ്കിൽ ജയരാജനെതിരെ കൊലപാതകത്തിന് കേസെടുക്കേണ്ടി വരും.
'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെന്ന്' ആക്രോശിച്ച് മുഖ്യമന്ത്രിക്ക് നേര പാഞ്ഞടുത്തു; എഫ്ഐആർ
ആ ഫ്ളൈറ്റിൽ Physical Abusive Behavior (Unruly behavior level 2) ഉണ്ടായത് ഒരേ ഒരാളുടെ ഭാഗത്ത് നിന്നാണ്, അതും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവർ പോലും കേവലം ഒരു മുദ്രാവാക്യം വിളി മാത്രമായി കണ്ട കാര്യത്തിൽ യുവാക്കളെ ആക്രമിക്കുകയായിരുന്നു ജയരാജൻ. ജയരാജനെതിരെ കേസെടുക്കണമെന്നും ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും aviation അതോറിറ്റിക്കും യൂത്ത് കോൺഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ട്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതക ശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടും'.
കെഎസ് ശബരീനാഥന്റെ പ്രതികരണം: ' EP ജയരാജന്റെ വാദം പൊളിഞ്ഞു. ഫ്ലൈറ്റിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ വൈദ്യ പരിശോധനയിൽ ഇല്ല എന്ന് ഡോക്ടർമാർ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ട് പോയി ശ്രീ EP ജയരാജൻ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അപ്പോൾ EP ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടി വരും'.
റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍