കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്; പ്രശംസിച്ച് ഷാഫി പറമ്പില്‍
കണ്ണൂര്‍: 2020ന്റെ ആദ്യത്തില്‍ ഭീഷണിയായി എത്തിയ കൊറോണ വൈറസ് രോഗം പൊതുജനങ്ങളുടെ ശക്തമായ പ്രതിരോധം വഴി ഒരുപരിധി വരെ ശമിച്ചിരുന്നു. എന്നാല്‍ ആഴ്ചകളായി വീണ്ടും ആശങ്ക സൃഷ്ടിച്ച് രോഗ വ്യാപനം നടക്കുകയാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. രോഗികള്‍ക്ക് മതിയായ ചികില്‍സ പോലും നല്‍കാനാകാത്ത അവസ്ഥയും ഓക്‌സിജന്‍ ഇല്ലാത്തതും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതുമെല്ലാം... അതിനിടെയാണ് കൂട്ട മരണങ്ങള്‍. പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനത്തിന് ശേഷം മരണ നിരക്ക് കൂടിയിട്ടുണ്ട്. ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുടെ വാര്‍ത്തയും നാം വായിച്ചു.

എന്നാല്‍ കൊറോണ ഭീതിയുടെ മുന്നിലും പതറാതെ കേരളത്തിലെ യുവജന സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്. കൊവിഡ് ബാധിച്ച വിദ്യാര്‍ഥികളെ സ്‌നേഹയാത്ര എന്ന പേരില്‍ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ്. കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയാിരുന്നു അവര്‍. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം
കണ്ണൂർ പെരളശ്ശേരിയിലെ മൂന്നാംപാലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ (ഇദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളും യൂത്ത് കെയർ പ്രവർത്തകരാണ് ചെയ്തത് ) ഭാര്യയുടെ ശവസംസ്ക്കാര ചടങ്ങ് ഇന്നലെ പയ്യാമ്പലത്ത് യൂത്ത് കെയറിന്റെ സന്നദ്ധ ഭടൻമാരായ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് Sudeep James ന്റെ നേതൃത്വത്തിൽ ,Binoj Iyc , Roopesh Chalad Anoop Balan ,Rijin Raj DJz എന്നിവർ ചേർന്ന് നടത്തി .
രണ്ടാമതും മഹാമാരി ലോകമെമ്പാടും ദുരിതം വിതക്കുന്ന സഹാചര്യത്തില്‍ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുഴുവൻ യൂത്ത് കെയർ വളണ്ടിയർമാരും സഹപ്രവർത്തകരും പ്രസ്ഥാനത്തിന്റെ അഭിമാനമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകർ ഉണ്ടാവും .
നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications