• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർണാടക തിരഞ്ഞെടുപ്പിൽ കോടികൾ കോഴ: ഷാഫി പറമ്പിലിനെതിരെ നടപടി? ഒടുവിൽ ഷാഫി തന്നെ രംഗത്ത്, ഇനി കേസ്

  • By Desk

പാലക്കാട്/തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി എന്ന രീതിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തിന് കോടികള്‍ കൈപ്പറ്റിയതിനെ തുടര്‍ന്നാണ് ഷാഫിക്കെതിരെ നടപടി എന്നായിരുന്നു വാര്‍ത്തകള്‍.

ജനം ടിവി ആയിരുന്നു ഈ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. പിന്നീട് മറ്റ് പല മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന ഷാഫിയ്ക്ക് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ്സിന്റെ ചുമതലയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന് അനുവദിച്ച സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് പണം പറ്റിയെന്നും ഇവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നു എന്നും ആണ് ആരോപണം.

എന്തായാലും ഈ ആരോപണത്തെ അങ്ങനെ തള്ളിക്കളയുന്നില്ല ഷാഫി പറമ്പില്‍. ജനം ടിവിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദ്ദേഹം.

കേസ് കൊടുക്കും

കേസ് കൊടുക്കും

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജനം ടിവിയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്യും എന്നാണ് ഷാഫി വ്യക്തമാക്കിയിരിക്കുന്നത്. തന്നെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നില്ല എന്നും താന്‍ രാജിവയ്ക്കുക ആയിരുന്നു എ്ന്നും ആണ് ഷാഫിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഷാഫി ഇക്കാര്യം അറിയിച്ചത്.

 ജനം ടിവിയ്ക്ക് നമോവാകം

ജനം ടിവിയ്ക്ക് നമോവാകം

ജനം ടി.വി ക്ക്‌ നമോവാകം എന്ന് പറഞ്ഞുകൊണ്ടാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസ് ഫയൽ ചെയ്യും

ഇന്നലെ വൈകുന്നേരം ഒരു ഫോൺകോൾ ..

എന്നെ യൂത്ത്‌ കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് പുറത്തിക്കിയെന്നും കർണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ കാരണമെന്നും

"ജനം" ടി.വി. യിൽ ഒരു വാർത്ത. (അതിന്റെ ലിങ്കും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌).

വിളിച്ച ആളോട്‌ പറഞ്ഞു അളിയാ ഞാൻ അത്‌ രാജി വെച്ചതാ.

ഏതാണ്ട്‌ 2 ആഴ്ചയായി.

പക്ഷെ വാർത്ത ഇങ്ങനെ വന്നിരിക്കുന്നു.

 ജനം ടിവിയുടെ റിപ്പോര്‍ട്ടര്‍

ജനം ടിവിയുടെ റിപ്പോര്‍ട്ടര്‍

കുറച്ച്‌ കഴിഞ്ഞ്‌ ജനം ടിവി യുടെ ഡൽഹി റിപ്പോർട്ടർ എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചിട്ട്‌ ചോദിച്ചു ഈ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന്... ചേട്ടാ വാർത്ത കൊടുത്ത ശേഷമാണോ ജനം ടി.വി. സത്യാവസ്ഥ അന്വേഷിക്കാറുള്ളതെന്നും ഞാനും ചോദിച്ചു.?

തിരുവനന്തപുരത്ത്‌ നിന്ന് വിളിക്കാൻ പറയാം സാറിന്‌ വേണമെങ്കിൽ പ്രതികരിക്കാമെന്നവരുടെ മഹാമനസ്സ്‌!

ലവലേശം താൽപര്യം നിങ്ങളുടെ ചാനലിൽ പ്രതികരിക്കാനില്ലെന്ന് ഞാനും അറിയിച്ചു.

വിളിച്ചിട്ട് കിട്ടിയില്ലെന്ന്

വിളിച്ചിട്ട് കിട്ടിയില്ലെന്ന്

കുറച്ച്‌ കഴിഞ്ഞ്‌ വേറെ ഒരു റിപ്പോർട്ടർ സുഹൃത്ത്‌ വിളിച്ചിട്ട്‌ പറഞ്ഞു ആ സമയത്ത്‌ വിളിച്ച്‌ നോക്കി കിട്ടീല എന്ന്. വാർത്ത എത്ര നേരം എന്ന് വെച്ചിട്ട ഹോൾഡ്‌ ചെയ്യാ ? അതോണ്ട്‌ കൊടുത്തതാത്രെ. ചെയ്യരുത്‌ ഒരു സെക്കൻഡ്‌ പോലും ഹോൾഡ്‌ ചെയ്യരുത്‌.. പച്ചക്കള്ളമാണെങ്കിൽ പരമാവധി വേഗം തന്നെ വാർത്ത കൊടുത്ത്‌ നിങ്ങളെ പറ്റിയുള്ള സാമാന്യ ജനത്തിന്റെ പ്രതീക്ഷകളെ തെറ്റിക്കാതെ ആ നിലവാരത്തകർച്ച പ്രകടമാക്കണം. ഇനിയും കിട്ടാവുന്ന അവസരങ്ങളിലെല്ലാം..

ഒറ്റ അപേക്ഷയെ ഉള്ളൂ.. പറ്റാണെങ്കിൽ ആ പേരൊന്നു മാറ്റണം.

വെറുതെ ജനത്തെ പറയിപ്പിക്കരുതല്ലോ...

ജനം ടി.വി. യുടെ കള്ള പ്രചരണം തള്ളിക്കളഞ്ഞ ദേശീയ നേതൃത്വത്തിന്‌ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

Thanking Krishna Allavaru ji , Keshav Chand Yadav ji and Srinivas BV ji for the immense support.

ജീവിതത്തിൽ അദ്യമായി ഒരു വ്യാജ വാർത്തക്കും ചാനലിനുമെതിരെ കേസ്‌ കൊടുക്കാനും തീരുമാനിച്ചു...

അപ്പൊ അങ്ങിനെ...

രണ്ട് ആഴ്ച മുന്പ്

രണ്ട് ആഴ്ച മുന്പ്

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രണ്ട് ആഴ്ച മുന്പേ രാജിവച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സ്ക്രീന്‍ ഷോട്ടും ഷാഫി ഈ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. രാജിവയ്ക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഇമെയില്‍ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് ഇത്. എന്നാല്‍ ഷാഫിയുടെ രാജിക്കാര്യം മിക്കവരും അറിഞ്ഞിരുന്നില്ല എന്നത് വേറൊരു കാര്യം.

നേതൃത്വത്തിന്‍റെ പിന്തുണ

നേതൃത്വത്തിന്‍റെ പിന്തുണ

എന്തായാലും ഷാഫി പറന്പിലിനെതിരെ ജനം ടിവി കൊടുത്ത വാര്‍ത്തയ്ക്കെതിരെ ദേശീയ നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ജനം ടിവി വാര്‍ത്തയ്ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഇവരുടെ ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും ഷാഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാഫിയുടെ പോസ്റ്റ്

ഇതാണ് ഷാഫി പറന്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Shafi Parambil clarifies about his resignation from Youth Congres National General Secretary Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more