• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കിച്ചു, നീ ഇത് കാണുന്നുണ്ടോ?നീ അമ്മയെ ആശ്വസിപ്പിക്കണേ'.. ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

  • By

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരിലും നൊമ്പരം നിറച്ച കാഴ്ചയായിരുന്നു കൃപേഷിന്‍റെ ഓലമേഞ്ഞ കൂര. കൃപേഷിന്‍റെ വീടിന്‍റെ ദൈനാവസ്ഥ വാര്‍ത്തയായതിന്‍റെ പിറ്റേന്നാണ് എംഎല്‍എയായ ഹൈബി ഈഡന്‍ കൃപേഷിന്‍റെ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

'വാരണാസിയെ ഇളക്കി മറിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മോദി,തിങ്ങി നിറഞ്ഞ് ജനം' യഥാര്‍ത്ഥ്യം

ഇപ്പോള്‍ ആ ഓല മേഞ്ഞ കൂരയ്ക്ക് പകരം പുതിയ ഒരു വീട് കൃപേഷിനും കുടുംബത്തിനും വേണ്ടി തയ്യാറാക്കി തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ് ഹൈബി ഈഡന്‍ എംഎല്‍എ. വീടിന്‍റെ താക്കോല്‍ ദാനം നടന്ന പിന്നാലെ ഹൃദയത്തില്‍ തൊട്ട കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 ഓലമേഞ്ഞ വീട്

ഓലമേഞ്ഞ വീട്

ഒലമേഞ്ഞ, മഴക്കാലത്ത് ചോര്‍ച്ചയെ തടയായനായി ടാര്‍പോളിന്‍ കഷ്ണങ്ങള്‍ വിരിച്ച ഒറ്റമുറി വീട്ടിലായിരുന്നു പെരിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചവരില്‍ ഒരാളായ കൃപേഷും കുടംബവും താമസിച്ചിരുന്നത്.

 ടാര്‍പോളിന്‍ വിരിച്ച്

ടാര്‍പോളിന്‍ വിരിച്ച്

പെയിന്‍റിങ് തൊഴിലാളിയായ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബലാമണിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കൃപേഷിന്‍റെ കുടുംബം.പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി മുന്നോട്ടു പോവുന്നതിനിടെയാണ് കൃപേഷ് രാഷ്ട്രീയ പകപോക്കലിന് ഇരയാവേണ്ടിവന്നത്.

 കുടുംബത്തിന്‍റെ സ്വപ്നം

കുടുംബത്തിന്‍റെ സ്വപ്നം

ചോര്‍ന്നൊലിക്കാത്തൊരു വീട് എന്നത് കൃപേഷിന്‍റെ കുടുംബത്തിന്‍റെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷും കൂടി പോയതോടെ കുടുംബത്തിന്‍റെ വീടെന്ന സ്വപ്നം നിറവേറ്റാന്‍ ഹൈബി ഈഡന്‍ എംഎല്‍എ മുന്നിട്ടിറങ്ങുകയായിരുന്നു.

 കല്യോട്ടെത്തി

കല്യോട്ടെത്തി

കൃപേഷ് കൊല്ലപ്പെട്ടതിന്‍റെ അടുത്ത ദിവസം തന്നെ കല്യോട്ടെത്തിയ എംഎല്‍എ വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് വീടിന്‍റെ കുറ്റിയടിയും കഴിഞ്ഞു. മൂന്ന് കിടപ്പുമുറികളും അടുക്കളും ഡൈനിങ്ങ് ഹാളും ഉള്‍പ്പെടെ 1100 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ത്തിലാണ് വീടിന്‍റെ നിര്‍മ്മാണം.

 പട്ടയം കിട്ടിയ ഭൂമി

പട്ടയം കിട്ടിയ ഭൂമി

പഴയ ഓലക്കുടിലിന് മുന്നില്‍ തന്നെ കൃപേഷിന്‍റെ അച്ഛന്‍റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.. ഹൈബി ഈഡന്‍റെ തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മാണം നടത്തിയത്.

 പൂര്‍ത്തികരിച്ചു

പൂര്‍ത്തികരിച്ചു

വീട് പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച താക്കോല്‍ ദാനം നിര്‍വ്വഹിക്കുമെന്നും ഹൈബി ഈഡന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംഭവത്തില്‍ മനസലിയിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍.

 നീ കാണുന്നുണ്ടോ?

നീ കാണുന്നുണ്ടോ?

ഷാഫിയുടെ കുറിപ്പ് വായിക്കാം-കിച്ചു നീ ഇത് കാണുന്നുണ്ടോ ?അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത് .
നീ ഉണ്ടാക്കിയ വീടാണിത് .. നീ ഞങ്ങളെയൊന്നും അറിയിക്കാത്ത കഷ്ടപാടുകൾക്കിടയിലും പിടിച്ച പതാകയുടെ തണലാണിത് .

 നീ അനശ്വരനാണെന്ന്

നീ അനശ്വരനാണെന്ന്

നിന്നെ ഇളം പ്രായത്തിൽ കൊന്നവർക്കറിയില്ല നീ അനശ്വരനാണെന്ന് ..നിന്റെ വീടിന്റെയും നാടിന്റെയും പ്രസ്ഥാനത്തിന്റെയും സ്വപ്നങ്ങൾ അന്യം നിന്ന് പോവില്ലെന്ന് .
നീ ഇത് കാണണേ കിച്ചു ..

 അമ്മയെ ആശ്വസിപ്പിക്കണേ

അമ്മയെ ആശ്വസിപ്പിക്കണേ

നീ അമ്മയെ ആശ്വസിപ്പിക്കണേ .. പെറ്റ വയറിന് ,വേറെയാരും..ഒരു സൗകര്യങ്ങളും ,നിനക്ക് പകരമാവില്ലെങ്കിലും ഹൈബിയെ പോലെ കുറെ മക്കൾ അമ്മയ്ക്കുണ്ടാവുമെന്ന് പറയണം

 എന്നിട്ടുമവര്‍

എന്നിട്ടുമവര്‍

കമിഴ്ന്ന് കിടന്നാലും ആകാശം കാണണ ആ പഴയ വീട്ടിൽ നീയുണ്ടെങ്കിൽ അത് തന്നെയാവും അമ്മക്ക് സ്വർഗ്ഗം .. അത് മാത്രം കഴിയുന്നില്ല കിച്ചു . നിന്നെ കൊല്ലുന്നവർക്കും അതറിയാമായിരുന്നു .. എന്നിട്ടുമവർ ..

 ഉള്ളില്‍ കോറിയിട്ട സത്യം

ഉള്ളില്‍ കോറിയിട്ട സത്യം

പ്രിയ ഹൈബി .. ഹൃദയത്തിൽ ഹൈബി ഈഡൻ എന്നത് തെരഞ്ഞെടുപ്പ് വാചകമല്ല .. സ്നേഹം കൊണ്ട് ഉള്ളിൽ കോറിയിട്ടൊരു വലിയ സത്യമാണത് .

 തോളില്‍ കൈയ്യിട്ട്

തോളില്‍ കൈയ്യിട്ട്

അഭിമാനമാണ് ഹൈബി ഈഡൻ .കിച്ചു നീ ഇത് കാണണേ .. എപ്പഴുമെന്ന പോലെ ശരത്തിന്റെ തോളിൽ കയ്യിട്ട് ..

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019

lok-sabha-home

English summary
shafi parambil facebook post about kripeshs home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more