കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താല്‍ക്കാലിക വിജയമാണിത്,അത് ശ്വാശതമല്ല'.. ഷാഫി പറമ്പലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേറിയതിന ്പിന്നാലെ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.എകെ ആന്‍റണിയും കെസി വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്റെയോ ചെയ്യാത്തതിന്റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാൻ ഭരണാഘടനാ സ്ഥാപനങ്ങളെ കാൽച്ചുവട്ടിലാക്കിയവരുടെ താൽക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല,ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

shafirahul

'പതിവില്ലാത്ത വിധം , നേരം വെളുക്കുന്നതിന് മുൻപ് കേട്ട് കേൾവി ഇല്ലാത്ത തരത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇടപെട്ട രാഷ്ട്രപതി ഭവൻ,BJP സംസ്ഥാന അദ്ധ്യക്ഷനായിട്ടാണ് നിയമനം കിട്ടിയതെന്ന് കരുതി ആ നിലവാരത്തിൽ ഇടപെടുന്ന ഗവർണ്ണർമാർ,BJP പോഷക സംഘടനകളായി പ്രവർത്തിക്കുന്ന IT, ED , കേന്ദ്ര അന്വേഷണ ഏജൻസികൾ,ചുമതല മറന്ന് BJP യുടെ താളത്തിന് തുള്ളുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ,കൂറ് മാറ്റത്തെ ചാണക്യ തന്ത്രമാക്കി മഹത്വൽക്കരിക്കുന്ന Paid media ,എന്തിനധികം കൂറ് മാറിയ 17 MLA മാരെ അയോഗ്യരാക്കിയ ശേഷം കർണ്ണാടകയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി കൊടുക്കുന്ന കോടതികൾ ..

കൊട്ടിഘോഷിക്കപ്പെട്ട് അധികാരമേറ്റ ശേഷം Black mailing ന് വിധേയമായി നിർണ്ണായക വിധികളിൽ പോലും സമ്മർദങ്ങൾക്ക് അടിമപ്പെട്ട് പോയെന്ന് ബോധ്യമാകുന്ന വിധികൾ പുറപ്പെടുവിക്കുന്ന ന്യായാധിപൻമാർ..
മരണം വേണോ , കേസും ജയിലും വേണോ, അതോ BJPക്കൊപ്പം നിൽക്കണോ എന്ന ചോദ്യത്തിന് പോടാ പുല്ലെ എന്ന് പറയാൻ ചിദംബരത്തിനും DK ശിവകുമാറിനും കഴിയും പക്ഷെ അജിത് പവാറിന് കഴിഞ്ഞെന്ന് വരില്ല..

ഇതെല്ലാം അറിഞ്ഞിട്ടും മഹാരാഷ്ട്രയിൽ 145 MLA മാർ ഒപ്പിട്ട കത്ത് ഗവർണ്ണർക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പായിട്ട് പോലും ഫഡ്നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ ലംഘനവുമാണെന്നും മനസ്സിലാക്കിയിട്ടും സമൂഹ മാധ്യമങ്ങളിൽ KC വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂർണ്ണമായ വ്യക്തിഹത്യയാണ്. പാർട്ടിയെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാവരുത്.

Ak Antony യും KC വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്റെയോ ചെയ്യാത്തതിന്റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാൻ ഭരണാഘടനാ സ്ഥാപനങ്ങളെ കാൽച്ചുവട്ടിലാക്കിയവരുടെ താൽക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല..

English summary
Shafi parambil facebook post about Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X