കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശാപമാണ് വിജയാ ഈ രക്തദാഹം.. നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശാപമാണ് വിജയാ ഈ രക്തദാഹം | Oneindia Malayalam

കാസര്‍ഗോഡ് പുല്ലൂര്‍-പെരിയയില്‍ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടികൊലപ്പെടുത്തിയത്. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍. ഇവിടെ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയിടത്താണ് നാടിനെ ഞെട്ടിച്ച് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തില്‍ പിണറായിയേയും സിപിഎമ്മിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ഇരട്ടകൊലപാതകം

ഇരട്ടകൊലപാതകം

കല്യാട്ട് കൂരങ്കാര സ്വദേശികളായ ജോഷി എന്ന ശരത്(27),കിച്ചു എന്ന കൃപേഷ് (21) എന്നിവരേയാണ് രാത്രിയോടെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ആഘോഷകമ്മിറ്റി രീപീകരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു ആക്രമണം.

 സിപിഎം ഭീഷണി

സിപിഎം ഭീഷണി

ഇരുവര്‍ക്കുമെതിരെ സിപിഎം ഭീഷണി നിലനിന്നതായി ആരോപണമുണ്ട്. മൂന്നാട് കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനെ അക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.

 സംഘര്‍ഷം

സംഘര്‍ഷം

ആക്രമമത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കളാണെന്നാണ് കെഎസ്യു ആരോപിക്കുന്നത്. ഇതേ ചൊല്ലി യൂത്ത് കോണ്‍ഗ്രസും സിപിഎം തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു.

 രണ്ട് പേരും പ്രതികള്‍

രണ്ട് പേരും പ്രതികള്‍

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഏച്ചിലടുക്കത്തെ പീതാംബരന്‍, പ്രവാസി സംഘം സെക്രട്ടറി സുരേന്ദ്രന്‍ എന്നിവരെ ആക്രമിച്ച സംഭവത്തിലും പ്രതികളായിരുന്നു കൃപേഷും ശരതും.

 പകരം വീട്ടാന്‍

പകരം വീട്ടാന്‍

ഇതിന് പകരം വീട്ടുമെന്ന് സിപിഎം നേരത്തേ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ട് തന്നെ നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

 വിമര്‍ശിച്ച് കോണ്‍ഗ്രസ്

വിമര്‍ശിച്ച് കോണ്‍ഗ്രസ്

അതേസമയം കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനമാണ് സിപിഎമ്മിനെതിരെ ഉയരുന്നത്. അണികളോട് ആയുധം താഴെവെക്കാന്‍ പറയാനുളള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

 ചോരക്കൊതി തീരുക

ചോരക്കൊതി തീരുക

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഷാഫി പറമ്പില്‍ നടത്തിയിരിക്കുന്നത്. ഷാഫിയുടെ പോസ്റ്റ് ഇങ്ങനെ നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ ..എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?

 എത്രകാലം കൊന്നുകൊണ്ടേയിരിക്കും

എത്രകാലം കൊന്നുകൊണ്ടേയിരിക്കും

എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം ..എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും ?

 കാര്‍ക്കിച്ച് തുപ്പണം

കാര്‍ക്കിച്ച് തുപ്പണം

ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം .

 കണ്ണീര് ഒലിച്ച് പോകും

കണ്ണീര് ഒലിച്ച് പോകും

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

English summary
shafi parambil facebook post against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X