കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍; സാന്നിധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്, ആക്ഷേപങ്ങള്‍ക്ക് മറുപടി

Google Oneindia Malayalam News

പാലക്കാട്: ജനപ്രിയ താരമായിരുന്നു രമേഷ് പിഷാരടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മറിച്ചാണ് കാര്യങ്ങള്‍. പിഷാരടിയെ പരിഹസിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. പരിഹാസം അതിര് വിട്ട വേളയില്‍ സുഹൃത്തും നടനുമായ സുബീഷ് സുധി രംഗത്തുവന്നു. ട്രോളുകളില്‍ പിഷാരടിയുടെ മക്കളെയും ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന് വലിയ വിഷമമുണ്ടാക്കിയെന്ന് സുബീഷ് പറയുന്നു. യുഡിഎഫിന്റെ പ്രചാരണത്തില്‍ പങ്കെടുത്തതാണ് പിഷാരടിയെ ഒരു വിഭാഗത്തിന് അനഭിമതനാക്കിയത്.

s

പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തോറ്റു എന്നാണ് വിമര്‍ശനം. പിഷാരടി മാന്‍ഡ്രേക്കാണെന്നും ചിലര്‍ കളിയാക്കി. ഇതിനെല്ലാമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് മണ്ഡലത്തില്‍ നിന്ന് ജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. അദ്ദേഹത്തിന്റെ പ്രചാരണത്തിനും പിഷാരടി എത്തിയിരുന്നു. സാന്നിധ്യം കൊണ്ട് കരുത്ത് പകര്‍ന്ന പിഷാരടിക്ക് നന്ദി പറയുകയാണ് ഷാഫി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ചകോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ച

നന്ദി പിഷാരടി 🙏.
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകർന്നതിന്.
അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം

English summary
Shafi Parambil gives Thanks to Ramesh Pisharody for his presence in election campaign Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X