കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാറില്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍റെ ഇടപെടല്‍ ദുരൂഹം; ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍

Google Oneindia Malayalam News

പാലക്കാട്: വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസില്‍ ശിശു ക്ഷേമ സമിതിയുടെ ഇടപെടല്‍ ദുരൂഹമാണ്. രാഷ്ട്രീയ ബന്ധമുള്ളവരാണ് സമിതിയുടെ തലപ്പത്തുള്ളത്. കേസില്‍ സമിതി ചെയര്‍മാന്‍ പ്രതിക്ക് വേണ്ടി ഹാജരായത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

 shafichild-

ചെയര്‍മാന്‍റെ ഇടപെടലിനെ കുറിച്ച് നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം കേസ് തെളിവുകൾ ശേഖരിക്കാതെ പ്രതികളെ രക്ഷിക്കാൻ നടത്തിയ അന്വേഷണ പ്രഹസനമാണ് വാളയാറുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ട് സഹോദരിമാരുടെ കേസന്വേഷണം വഴിതെറ്റിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കത്വ,ഉന്നാവ് എന്നിവിടങ്ങളിൽ നടന്ന അതേ അട്ടിമറിയാണ് വാളയാറും സംഭവിച്ചത്. ഈ അനീതിക്കെതിരെ മലയാളികൾക്ക് അടങ്ങിയിരിക്കാൻ കഴിയില്ല. പുനരന്വേഷണം കൂടിയേ തീരൂ. അതും സ്വതന്ത്ര ഏജൻസിയെ കൊണ്ടായിരിക്കണം അന്വേഷിപ്പിക്കേണ്ടതെന്നും പോസ്റ്റില്‍ രമേശ് ചെന്നിത്തല കുറിച്ചു.

അതിനിടെ കേസില്‍ പ്രതികളെ വിട്ട കോടതി വിധിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി. പോലീസും നിയമവകുപ്പും ചേര്‍ന്നാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കുക. കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റാരോപിതരായ മൂന്ന് പേരെ പോക്സോ കോടതി വെറുതേ വിട്ടത്. കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം''രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'

വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍

വാളയാർ പോക്സോ കേസ്: ഈ പോലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ

English summary
Shafi Parambil MLA about Valayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X