Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത് പരോൾ കൊടുക്കാനുള്ളതാ', സിപിഎമ്മിനെ ട്രോളി ഷാഫി പറമ്പില്‍

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷ മരവിപ്പിച്ച് മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കിയത്.

2014 ല്‍ ആണ് ടിപി വധക്കേസില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാനൂര്‍ ഏരിയാ ഭാരവാഹിയുമായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനിടയില്‍ നിരവധി തവണ ചികിത്സയ്ക്കും മറ്റുമായി കുഞ്ഞനന്തന്‍ പരോളില്‍ പോയിരുന്നു.

shafikunja-1

അതേസമയം ഹൈക്കോടതി നടപടിയില്‍ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പോസ്റ്റ് ഇങ്ങനെ കഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത് വിടുവായത്തമായാലോ ?കുഞ്ഞനന്തന്‍റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്.

കുഞനന്തന് പരോളും ജാമ്യവും കൊടുക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ മെഡിക്കൽ ബോർഡുണ്ട് , കോടതിയിൽ വേണ്ടത്ര എതിർക്കാതിരിക്കാൻ സർക്കാർ ശമ്പളം വാങ്ങുന്ന വക്കീലന്മാരുണ്ട്,ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താൻ സർക്കാർ തന്നെ ഒപ്പുണ്ട്.

ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ.. ലോകസഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകൾ ബഡ്ജറ്റ് സമ്മേളനങ്ങൾ ചേരുന്നുണ്ട്.. നാട്ടിൽ ജനം കൂടുന്ന ചില ഇടങ്ങളിൽ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)

ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?ഏപ്രിൽ 8 വരെ അസംബ്ലിയിൽ ചോദ്യത്തിന് ഉത്തരം , ചർച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകൾ , കുഞ്ഞനന്തൻമാരുടെ പരോൾ , പ്രളയ ഫണ്ട് മുക്കൽ, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാർക്ക് ദാനത്തിലെ ഗവർണ്ണറുടെ കുറ്റപ്പെടുത്തൽ തുടങ്ങി എല്ലാ വിമർശനങ്ങളിൽ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടൽ ..ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്
പരോൾ കൊടുക്കാനുള്ളതാ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+