കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പുകള്‍ തമ്മില്‍ സമവായം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഷാഫി പറമ്പില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നീണ്ട നാളത്തെ അനിശ്ചിതത്വത്തങ്ങള്‍ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഗ്രൂപ്പ് പ്രതിനിധിയായ ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കുന്നത്. കൂടാതെ ആറ് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ തുല്ല്യമായി വീതിച്ചെടുക്കാനുമാണ് തീരുമാനം.

shafi

ഇതനുസരിച്ച് കെഎസ് ശബരിനാഥന്‍എംഎല്‍എ, എന്‍എസ് നുസൂര്‍, എസ്‌ജെ പ്രോംരാജ്, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ് എം ബാലു എന്നിവരെ വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുത്തു. 2011 മുതല്‍ പാലക്കാട് നിന്നുള്ള നിയമസഭാംഗമായ ഷാഫി നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ്. മുന്‍ കെഎസ് യു സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിമാരുടേയും സെക്രട്ടറിമാരുടേയും പേരുകള്‍ അഖിലേന്ത്യ കമ്മിറ്റി വൈകുന്നേരത്തോടെ പുറത്ത് വിടും

നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ഫാസിസത്തെ തെരുവില്‍ നേരിടുമെന്നും ഭാരവാഹി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷാഫി പറമ്പലിന്റെ പ്രതികരണം.

'കേന്ദ്രത്തിലെ വര്‍ഗീയ ഫാസിസത്തേയും കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തേയും ഒരു പോലെ തങ്ങള്‍ എതിര്‍ക്കും. എംഎല്‍എ പദവിയോടൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കേണ്ടിവരുന്നത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ആജീവനാന്തം സംസ്ഥാന അധ്യക്ഷനായി തുടരാന്‍ താല്‍പര്യമില്ലെന്നും' ഫാഫി പറമ്പില്‍ പ്രതികരിച്ചു.

ഭാരവാഹി പട്ടിക പുറത്തിറക്കിയപ്പോള്‍ എട്ട് ജില്ലകളില്‍ എ ഗ്രൂപ്പും ആറ് ജില്ലകളില്‍ ഐ ഗ്രൂപ്പുമാണ് വിജയിച്ചത്.

നേരത്തെ പ്രായപരിധി മറികടന്നും ഒരാള്‍ക്ക് ഒരു പദവിയെന്ന വ്യവസ്ഥ ലംഘിച്ചും എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും കെഎസ് ശബരിനാഥിനെയും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു. രണ്ടുപേരും പ്രായപരിധി കഴിഞ്ഞവരാണെന്നതായിരുന്നു പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാകാന്‍ പ്രായപരിധി 35 ആണ്. ഇവര്‍ രണ്ടുപേര്‍ക്കും ഇപ്പോള്‍ 36 കഴിഞ്ഞു. മുന്‍പ് പലതവണ പ്രായപരിധിയുടെ പേരില്‍ നിരവധിപേരെ ഭാരവാഹി പട്ടികയില്‍ നിന്നൊഴിവാക്കിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് പുറമെ ഒരാള്‍ക്ക് ഒരു പദവി എന്ന വ്യവസ്ഥ ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരില്‍ ലംഘിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

English summary
Shafi Parambil MLA Appointed as the Youth Congress Kerala chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X