കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല നടത്തിയ പാര്‍ട്ടിഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീൽ ഫീസിന്റെ ബാധ്യതയും ജനത്തിന്; രൂക്ഷവിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സാലറി ചലഞ്ച് പോലുള്ള പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും ഹൈക്കോടതി ഉത്തരവിനെ രണ്ട് മാസം സ്‌റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിനിടെയിലും പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷിക്കേണ്ടെന്ന് വാദിക്കാന്‍ കേരളത്തില്‍ കൊണ്ടുവന്ന അഭിഭാഷകരുടെ യാത്ര-താമസ ചെലവിന്റെ തുക നല്‍ക്കാന്‍ ഉത്തരവിറക്കി.സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ എത്ര തുകയാണ് അനുവദിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെ്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. തുക എത്രയെന്ന് പോലും വ്യക്താമാക്കാത്ത ഇത്തരം ഉത്തരവുകളും പാഴ്ചിലവുകളും ആര്‍ക്ക് വേണ്ടിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിക്കുന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് 100 വട്ടം ആണയിട്ടവര്‍ കൊലയാളികള്‍ സിബിഐ അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അറിഞ്ഞോണ്ട് തന്നെ നടത്തിയ ഈ ഏര്‍പാടിനും പണം കൊടുത്തത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് .കൊല നടത്തിയ പാര്‍ട്ടി ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീല്‍ ഫീസിന്റെ ബാധ്യതയും ജനത്തിനാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫിയുടെ വിമര്‍ശനം.

 പെരിയ കേസിലെ പ്രതികള്‍

പെരിയ കേസിലെ പ്രതികള്‍

കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന പെരിയ കേസില്‍ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന ഹൈക്കോടതി വിധിക്കെതീരെ റിട്ട് അപ്പീലില്‍ ഹാജരാവാന്‍ സുപ്രീം കോടതിയിലെ സീനിയര്‍ വക്കീല്‍ മനീന്ദര്‍ സിംഗും അദ്ദേഹത്തിന്റെ ജൂനിയര്‍ പ്രഭാസ് ബജാജും നവംബര്‍ 12നും 16നും ഡല്‍ഹിയില്‍ നിന്ന് കൊച്ചി വരെ ബിസ്നസ്സ് ക്ളാസില്‍ യാത്ര ചെയ്തതിനും മറൈന്‍ ഡ്രൈവ് താജ് ഗേറ്റ് വേ ഹോട്ടലില്‍ താമസിച്ചതിനും മുന്‍കാല പ്രാബല്ല്യത്തോടെ പണം അനുവദിച്ച് ഈ കോവിഡ് കാലത്ത് (8/4/20)സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പാണിത്.

ആര്‍ക്ക് വേണ്ടിയാണ്?

ആര്‍ക്ക് വേണ്ടിയാണ്?

തുക എത്രയെന്ന് പോലും വ്യക്താമാക്കാത്ത ഇത്തരം ഉത്തരവുകളും പാഴ്ചിലവുകളും ആര്‍ക്ക് വേണ്ടിയാണ് ?പാര്‍ട്ടിക്ക് പങ്കില്ലെന്ന് 100 വട്ടം ആണയിട്ടവര്‍ കൊലയാളികള്‍ ഇആക അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അറിഞ്ഞോണ്ട് തന്നെ നടത്തിയ ഈ ഏര്‍പാടിനും പണം കൊടുത്തത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് .കൊല നടത്തിയ പാര്‍ട്ടി ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീല്‍ ഫീസിന്റെ ബാധ്യതയും ജനത്തിന് . പോരാത്തതിന് നിയമസഭയിലെ പ്രഖ്യാപനവും , വേണ്ടി വന്നാല്‍ ഇനിയും കൊടുക്കുമത്രേ .

എന്നിട്ടും എല്ലാവരും കൊടുത്തു

എന്നിട്ടും എല്ലാവരും കൊടുത്തു

ഒരു ദുരന്തം വരുമ്പോള്‍ സര്‍ക്കാരിന് പണം കൊടുക്കാത്തവരല്ല കെപിഎസ്ടിഎ ഉള്‍പ്പടെയുള്ളവര്‍ . പ്രളയ കാലത്ത് പോലും പണം കൊടുത്തും വീട് വെച്ച് കൊടുത്തും ജനങ്ങള്‍ക്കൊപ്പം നിന്നവരാണവര്‍ . പ്രളയ ദുരിതാശ്വാസത്തിന് ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലും നിരാകരിക്കപ്പെട്ടു . എന്നിട്ടും എല്ലാവരും കൊടുത്തു . അതിലും പാര്‍ട്ടി ബന്ധമുള്ളവര്‍ പണം തട്ടിയെടുത്തത്തിന്റെ വാര്‍ത്തയും കേസുമൊക്കെ നമ്മള്‍ കണ്ടു .

സാലറി ചലഞ്ചില്‍

സാലറി ചലഞ്ചില്‍

കോടതി വിധി എന്തുമാവട്ടെ കൊടുക്കാനുള്ള പണം തങ്ങള്‍ നല്‍കുമെന്ന് ഇന്നും അവര്‍ പറയുമ്പോ ചോദ്യം ചെയ്യപ്പെട്ടതും കത്തിച്ചതുമെല്ലാം ഒരു ചര്‍ച്ച പോലും നടത്താതെ എടുത്ത ഏകപക്ഷീയ തീരുമാനങ്ങളുടെ ജനാധിപത്യ വിരുദ്ധത തന്നെയായിരുന്നു .പ്രതിസന്ധികളില്‍ ഇനിയും നമ്മളാലാവുന്ന സഹായം ആളും അര്‍ത്ഥവുമായി ചെയ്യും .
അപ്പോഴും ഒരു ചോദ്യം ബാക്കിയാവും .പെരിയയിലെ കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകള്‍ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നത്.

English summary
Shafi Parambil MLAs Criticize the Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X