കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും'

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ ദുബായില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് സ്വദേശി ജിഎസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്. ദുബായില്‍ വച്ച് ഹൃദയാഘാത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരണപ്പെട്ടത്.

nithin

യുഎഇയിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനായ നിതിന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നിതിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നിതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

എന്താ പറയേണ്ടതെന്ന് അറിയുന്നില്ല .
പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല . ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരേ നാട്ടിലെത്തിക്കാന്‍ 7 മാസം ഗര്‍ഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോള്‍ അതിന് കരുത്ത് പകര്‍ന്ന നിധിന്‍ ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്‌ക്കോട്ടേ എന്നായിരുന്നു .

ഐപ്പ് വള്ളിക്കാടന്‍ എഴുതിയത് പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും ? നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു .

നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം കൊടുത്ത യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ നിതിന്‍ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണ് . പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം ... കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത് .

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91 പേർക്ക്! രോഗമുക്തി 11 പേർക്ക്, ചികിത്സയിൽ 1174 പേർ!ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91 പേർക്ക്! രോഗമുക്തി 11 പേർക്ക്, ചികിത്സയിൽ 1174 പേർ!

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദം രൂപപ്പെട്ടേക്കും!!മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദം രൂപപ്പെട്ടേക്കും!!

English summary
Shafi Parambil MLA expresses condolences on Nithin's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X