കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനം; പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് നടന്ന നിയമസഭാ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരുക്കേറ്റ വിഷയം പരിശോധിക്കുമെന്ന് നിയമമന്ത്രി എകെ ബാലൻ. എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

 പവാറിന്റെ പ്രതികരണത്തിൽ ഭിന്നിച്ച് ശിവസേന ക്യാമ്പ്; എൻസിപിയും കോൺഗ്രസും വേണ്ടെന്ന് നേതാക്കൾ പവാറിന്റെ പ്രതികരണത്തിൽ ഭിന്നിച്ച് ശിവസേന ക്യാമ്പ്; എൻസിപിയും കോൺഗ്രസും വേണ്ടെന്ന് നേതാക്കൾ

പോലീസ് ലാത്തിച്ചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസ് മർദ്ദനമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിന് പിന്നാലെയാണ് ലാത്തിച്ചാർജ് നടന്നത്. സമരം സമാധാനത്തോടെ പിരിയണമെന്ന് ആഗ്രഹത്തോടെയാണ് സഭയിൽ വന്നത്. പ്രവർത്തകർ സമരം അവസാനിപ്പിച്ച് അറസ്റ്റ് വരിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

shafi

അതേസമയം കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഡിജിപി കമ്മീഷണർക്ക് നിർദ്ദേശം നൽകി. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന ആരോപണമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

സെർവറിൽ കയറിയാണ് കൃത്രിമം നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. കേരളാ സർവ്വ കലാശാലയും ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

English summary
Shafi Parambil MLA injured in Police lathicharge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X