പിണറായിയെ ട്രോളി ഷാഫി പറമ്പില്‍; 'മാനുഷിക പരിഗണന കൊടുത്ത് ഇനിയും പരോളില്‍ വിടണേ വിജയേട്ടാ'
പാലക്കാട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ സമയത്ത് ക്വട്ടേഷന്‍ നടത്തിയ കൊടിസുനി അറസ്റ്റിലായ സംഭവത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മാനുഷിക പരിഗണന കൊടുത്ത് ഇനീം പരോളില്‍ വിടണേ വിജയേട്ടാ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സുനിയുടെ അറസ്റ്റ് വാര്‍ത്തക്കൊപ്പം 'സുനിക്കൊപ്പം' എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവെച്ചു.
കൂത്തുപറമ്പ് സ്വദേശിയാ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൊടിസുനിയുടെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം എത്തിച്ചത് റാഷിദ് എന്ന യുവാവായിരുന്നു. കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് 14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം നഷ്ടമാവുന്നത്. ഈ പണം തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.












Click it and Unblock the Notifications