Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേറി വാടാ മക്കേളന്ന്.. തള്ളുകൾ ചുമ്മാ ഓർമ്മപ്പെടുത്തുന്നു'; രൂക്ഷ പരിഹാസം, വൈറൽ കുറിപ്പ്

പാലക്കാട്; വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവർ ഇനി മുതൽ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്നാണ് സർക്കാർ തിരുമാനം. നിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ചിലവ് സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഇനി വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവർ തന്നെ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തിരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 കേറിവാടാ മക്കളേന്ന്

കേറിവാടാ മക്കളേന്ന്

ഇത് മനുഷ്യത്വ രഹിത നിലപാടാണ് മുഖ്യമന്ത്രി.കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞത് ഇതേ നാവ് കൊണ്ട്, ഇത് പോലെ ഒരു പത്ര സമ്മേളനത്തിലായിരുന്നു എന്നെങ്കിലും ഓർമ്മ വേണമായിരുന്നു.കേറി വാടാ മക്കളെ എന്നും പറഞ്ഞ് കടപ്പുറത്ത് പുറം തിരിഞ്ഞ് നിക്കുന്ന ചിത്രം വരച്ചത് ഫെയ്സ് ബുക്കിലിട്ട് ആഘോഷിക്കുമ്പോഴും എല്ലാം നഷ്ടപെട്ട് തിരിച്ച് വരുന്നവന് പോലും ഒരു രൂപ ടിക്കറ്റ് കാശിന് കൊടുത്തില്ല.

 ക്വാറവ്‍റൈൻ ചെലവ്

ക്വാറവ്‍റൈൻ ചെലവ്

എങ്ങിനെയെങ്കിലും കൂടയണം എന്നാഗ്രഹിച്ച്, ഇവിടെ ഒരുക്കിയ രണ്ടര ലക്ഷം ബാത്ത് അറ്റാച്ച്ഡ് ബെഡ് സ്പേസുകളിൽ ഒന്നെങ്കിലും തൻ്റെ നാട് തരുമായിരിക്കും എന്ന് കരുതിയ ഏറ്റവും പാവപ്പെട്ടവൻ്റെയെങ്കിലും, അവൻ്റെ കയ്യിൽ സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ലെങ്കിൽ, സർക്കാർ കേന്ദ്രങ്ങളിലെ ഒരാഴ്ചത്തെ ക്വാറൻ്റൈൻ ചിലവ് നമുക്ക് വഹിക്കാമായിരുന്നു.

 വെല്ലുവിളിക്കുന്നതും നാം കണ്ടു

വെല്ലുവിളിക്കുന്നതും നാം കണ്ടു

എല്ലാവരുടേതുമില്ലെങ്കിലും മറ്റൊരു വഴിയുമില്ലാത്തവൻ്റെയെങ്കിലും.ഇന്നിറക്കിയ ഉത്തരവിൽ പോലും നാം മുന്നോട്ടെന്ന ഇമേജ് ബിൽഡിംഗ് ഷോക്ക് കൊടുക്കാൻ കോടികൾ നീക്കി വെക്കുന്നത് കാണന്നുണ്ട് പ്രവാസികൾ.ലോക കേരള സഭക്ക് ഹാള് നേരാക്കാൻ 15 കോടി ചിലവിട്ടതും അവര് കണ്ടു.പാവപ്പെട്ട പ്രവാസി സ്വന്തം ചിലവ് വഹിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി'പാവപ്പെട്ട കൊലയാളിയുടെ' വക്കീൽ ഫീസ് ഇനിയും വഹിക്കുമെന്ന് നിയമസഭയിൽ വെല്ലുവിളിക്കുന്നതും നാം കണ്ടു.

 സഹായം പ്രഖ്യാപിച്ചോ

സഹായം പ്രഖ്യാപിച്ചോ

എന്നിട്ടും പാവപ്പെട്ട പ്രവാസിയോടുള്ള സമീപനം എന്താണെന്ന് ഇന്ന് കണ്ടു.#ഈതീരുമാനം_സർക്കാർ_പിൻവലിക്കണം. എല്ലാം നഷ്ടപെട്ട് വരുന്നവരെ ചേർത്ത് പിടിക്കണം .ഇത്രയും പ്രവാസി മലയാളികൾ വിദേശ മണ്ണിൽ മരിച്ച് വീണിട്ട് ഒരു വാക്ക് അങ്ങ് അതേ പറ്റി പറഞ്ഞോ ? എന്തെങ്കിലും ഒരു സഹായം അവരുടെ കുടംബത്തിന് പ്രഖ്യാപിച്ചോ?

Recommended Video

cmsvideo
    No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam
     തള്ളുകൾ ചുമ്മാ ഓർമ്മപ്പെടുത്തുന്നത്

    തള്ളുകൾ ചുമ്മാ ഓർമ്മപ്പെടുത്തുന്നത്

    താഴെയുള്ള തള്ളുകൾ ചുമ്മാ ഒന്ന് ഓർമ്മപ്പെടുത്തുന്നു."എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും ,അവർ ഇപ്പോൾ ഒരു സ്ഥലത്തായത് കൊണ്ട് അവർക്കിങ്ങോട്ട് വരാൻ അവകാശമില്ലെന്ന് ആരും കരുതരുത് .നമ്മൾ ബസ്സിൽ കയറിയ ശേഷം പിന്നെ വേറെ ആരും കയറരുത് എന്ന് പറയുന്ന പോലെ ആകരുത് .ജീവിത മാർഗം തേടി നാട്ടിൽ നിന്ന് പുറത്ത് പോയവരാണ് അവർക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട് . എത്ര പ്രവാസികൾ തിരികെ വന്നാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ് .അതിനെല്ലാമുള്ള സജ്ജീകരണങ്ങൾ ഒരുക്കും ,പ്രവാസികൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കും "

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+