Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിലോ ആന്ധ്രയിലോ പോയി പ്രഖ്യാപിക്കാനുള്ളതെ ഈ ബജറ്റിലുള്ളു: രൂക്ഷ വിമർശനം ഉയർത്തി ഷാഫി പറമ്പില്‍

ഡല്‍ഹി: കേന്ദ്രസർക്കാറിന്റെ ബജറ്റ് പൂർണ്ണമായും നിരാശാജനകമാണെന്ന് ഷാഫി പറമ്പില്‍ എംപി. കേരളം നേരിട്ടത് കടുത്ത അവഗണനായാണെന്നും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടി മാത്രമുള്ള ബജറ്റായി കേന്ദ്ര ബജറ്റിനെ ചുരുക്കിക്കെട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു വടകര എംപി.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര സർക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് എല്ലാവരും പറഞ്ഞിരുന്നു. സീറ്റുകളുടെ എണ്ണം അത്രത്തോളം കുറഞ്ഞു. എന്നാല്‍ ബജറ്റോടെയാണ് കേന്ദ്ര സർക്കാർ ആശുപത്രിയിലാണെന്നെല്ല വെന്റിലേറ്ററിലാണെന്ന് വ്യക്തമായതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കുന്നു.

shafi-parambil

ധനകാര്യമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാനുള്ള ബജറ്റ് മാത്രമാണ് ഇന്ന് പാർലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. ആ സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിയതിനല്ല, എല്ലാവരേയും ഒരുപോലെ കാണാനോ അർഹമായ വിഹിതം നല്‍കാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നയമാണ് നമ്മള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.

യൂണിയന്‍ ബജറ്റ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കണ്ടന്റും ഇന്നത്തെ ബജറ്റിലില്ല. രാഷ്ട്രീയപരമായി അതിജീവിക്കാനുള്ള ഒരു ടൂള്‍ കിറ്റ് മാത്രമായി ഈ ബജന്റിനെ ബി ജെ പി മാറ്റി. രാജ്യത്തിന്റെ വളർച്ചയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ പരിഹഹരിക്കാനുള്ള മാർഗ്ഗങ്ങളും ബജറ്റിലില്ല. യുവജനത തീർത്തും നിരാശരയായി.

ആവശ്യമായ എല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരു വർഷം കൂടി ഈ സർക്കാർ തുടരണം എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ബജറ്റാണ് ഇത്. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികളെ പ്രീതിപ്പെടുത്താന്‍ കേന്ദ്ര ബജറ്റിനെ ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ കേരത്തിന്റെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്ത് നിന്ന് രണ്ട് സഹമന്ത്രിമാർ ഉള്ള വിവരം ബി ജെ പിയും കേന്ദ്ര സർക്കാരും പാടെ മറന്നു. കേരളത്തിന് പ്രത്യേകമായി ഒരു പദ്ധതി പ്രഖ്യാപിച്ചില്ലെന്നത് ഒരു വശത്തുണ്ട്, നേരെ മറുവശത്ത് പ്രളയ ദുരിതാശ്വാസം പോല്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ലെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പേര് ബജറ്റില്‍ ഒന്ന് പരാമർശിക്കാനുള്ള ഇടം പോലും ഉണ്ടായില്ല. ഓരോ സംസ്ഥാനത്ത് നിന്നും കിട്ടുന്ന വോട്ടിന്റെ തോതും സർക്കാറിനെ താങ്ങി നിർത്തുന്ന ഘടകക്ഷികളുടെ വണ്ണവും നോക്കിയാണ് ബജറ്റിലെ വീതം വെപ്പ്. യഥാർത്ഥത്തില്‍ ഒരോ സംസ്ഥാനത്ത് നിന്നും കിട്ടുന്ന നികുതിയുടെ തോത് അനുസരിച്ചാണ് ബജറ്റിലെ വീതം വെപ്പ് നടത്തേണ്ടത്. എന്നാല്‍ ബജറ്റില്‍ കണ്ടത് രാഷ്ട്രീയ വീതം വെപ്പായിരുന്നു.

പ്രതിപക്ഷ പാർട്ടികള്‍ ബജറ്റിനെതിരെ വലിയ പ്രതിഷേധം ഉർത്തി. അതേസമയം തന്നെ ഭരണ ഭക്ഷത്തെ പല എംപിമാരും കടുത്ത നിരാശയിലായിരുന്നുവെന്ന് അവരുടെ മുഖഭാവം കണ്ടാല്‍ വ്യക്തമാണ്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളോട് കാണിച്ചിട്ടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+