കെഎം ഷാജിയെ കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ കോടതി കയറി നോക്കുവാണ്: ഷാഫി
പാലക്കാട്: മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെ കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ കോടതി കയറി നോക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കെഎം ഷാജിയെ അയോഗ്യനാക്കിക്കെണ്ടുള്ള വിധിക്ക് ഹൈക്കോടതി തന്നെ സ്‌റ്റേ ചെയത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുപ്രീംകോടതിയെ സമീപിച്ച് നിയമപരമായും ജനങ്ങള്‍ക്കൊപ്പം നിന്ന് ജനാധിപത്യപരമായും ഈ വിഷയം യുഡിഎഫ് നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തീവ്രവാദ പ്രസ്ഥാനങ്ങളുടെ നിരന്തര ഭീഷണി ഷാജിക്കുണ്ടായത് വര്‍ഗ്ഗീയതയെ എതിര്‍ത്തത് കൊണ്ട് തന്നെയാണ് . മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെ കിണറ്റിലിറങ്ങി തോല്പിക്കാന്‍ കഴിയാത്തവര്‍ ഇപ്പൊ കോടതി കയറി നോക്കുവാണ്.

അയോഗ്യത കല്‍പ്പിച്ച വിധി ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിരിക്കുന്നു. സുപ്രീം കോടതിയെ സമീപിച്ച് നിയമപരമായും ജങ്ങള്‍ക്കൊപ്പം നിന്ന് ജനാധിപത്യപരമായും ഈ വിഷയം യുഡിഫ് നേരിടും .












Click it and Unblock the Notifications