• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയതമനും മകളും; ഈ വേര്‍പാടുകള്‍ ലക്ഷ്മി അറിയുന്ന നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ പേടിതോന്നുന്നു

തിരുവനന്തപുരം: സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനും വലിയ പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു ബാലഭാസ്‌കര്‍. ചേതനയറ്റ ശരീരമായി തന്റെ ഏറ്റവും പ്രിയപ്പെട്ട കലാലയത്തില്‍ അവസാനമായി കിടക്കുന്ന ബാലഭാസ്‌കറിനെ അവസാനമായി ഒരു നോക്കുകാണാന്‍ ബാല്യാകാലം മുതലുള്ള സുഹൃത്തുകളാണ് എത്തിയിരുന്നത്.

'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ'

കലാരംഗത്ത് മാത്രമായിരുന്നില്ല ജീവിതത്തിന്റെ നാനാതുറകളിലും ബാലഭാസ്‌കറിന് സൗഹൃദങ്ങളുണ്ടായിരുന്നു. ഒരോ വ്യക്തികളും വളരെ ഹൃദയഭേദകമായിട്ടാണ് ബാലഭാസ്‌കറിനെ അനുസ്മരിക്കുന്നത്. ഏവരേയും കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പാണ് ബാലഭാസ്‌കറിന്റെ മരണത്തെ തുടര്‍ന്ന് എംഎല്‍എ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന്റെ വിശദ രൂപം ഇങ്ങനെ..

വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

ആദ്യം വിളിച്ചത്

ആദ്യം വിളിച്ചത്

എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു .

കുറച്ച് ദിവസമേ അതുണ്ടായുള്ളൂ .. പിന്നീട് അവളത് ദാദാ എന്നാക്കി .. പിന്നെ കുറെ മാസങ്ങൾ പാപ്പാ എന്നാ വിളിക്കാറ് .ഭാര്യ എന്നെ ഇക്കാന്ന് വിളിക്കുന്നത് കേട്ട് അവൾക്കും ഞാനിപ്പൊ 'ഇക്ക'യായി.

ഉറക്കത്തിലവൾ

ഉറക്കത്തിലവൾ

ഭാര്യ പറയാറുണ്ട് പലപ്പോഴും ഉറക്കത്തിലവൾ ഇക്കാന്ന് വിളിക്കാറുണ്ടത്രെ.. രാവിലെ ഉറക്കമെഴുനേൽക്കുമ്പോൾ ഞാനടുത്തുണ്ടെങ്കിൽ കരയാതെ ചിരിച്ചോണ്ട് എഴുന്നേക്കാറുണ്ട് .. (ഇന്ന് രാവിലെയും)ഇക്ക കുളിപ്പിക്കുമ്പോ കരയാറില്ല .. സോപ്പിന്റെ പതയിൽ നിന്ന് കുമിളകളുണ്ടാക്കുന്നത് വിരല് കൊണ്ട് കുത്തി പൊട്ടിച്ച് പൊട്ടിച്ചിരിക്കാറുമുണ്ട് .

ഉടുപ്പിടാനും കളിക്കാനും

ഉടുപ്പിടാനും കളിക്കാനും

ഉടുപ്പിടാനും കളിക്കാനും ഷൂ ഇടാനും യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങാനും ഉമ്മ മരുന്ന് കൊടുക്കുമ്പോ രക്ഷപെടാനും മൊബൈലിൽ കളിക്കാനും ഇടയ്ക്ക് ഞാൻ അവളറിയാതെ പോയിപ്പോവുമോന്ന് കരുതിയുമെല്ലാം ഒരു 100 തവണ അവളെന്നെ ഇക്കാ ഇക്കാ വിളിച്ചോണ്ട് നടക്കും . എപ്പോഴും കൂടെയുണ്ടാവാൻ പറ്റാറില്ലെങ്കിലും ഉള്ള സമയത്തെ തോന്നലുകളെ കുറിക്കാൻ വാക്കുകൾ പോരാതെ വരും ..

ബാലുവിന്റെ മരണം

ബാലുവിന്റെ മരണം

ഞാനിത്രയും പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ..

ബാലുവിന്റെ മരണം അറിഞ്ഞാണ് ഇന്നുണർന്നത്.. 2 വയസ്സ് പ്രായമായൊരു പെൺകുഞ്ഞിന്റെ പിതാവിന്റെ തോന്നലുകൾ എനിക്ക് മനസ്സിലാവും..

ബാലു മരിച്ചതല്ല

ബാലു മരിച്ചതല്ല

ഒരു പക്ഷെ 16 വർഷം കാത്തിരുന്ന കിട്ടിയ തേജ്വസിനി ബാലുവിനെത്രമാത്രം പ്രിയപെട്ടതാവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടിയായിരിക്കണം മനസ്സ് പറയുന്നത് ബാലു മരിച്ചതല്ല മറിച്ച് തേജസ്വനിയിൽ അലിഞ്ഞ് ചേർന്നതായിരിക്കാമെന്ന്..

തുടർന്നും സ്നേഹിക്കാൻ

തുടർന്നും സ്നേഹിക്കാൻ

അവൾക്കൊപ്പം തുടരാൻ.. തുടർന്നും സ്നേഹിക്കാൻ വാരിക്കോരി കൊടുത്ത് മതി വരാതെ ..വയലിൻ കയ്യിലെടുക്കുമ്പോൾ നമ്മളൊക്കെ അതിൽ ബാലുവിനൊപ്പം അലിയാറുള്ളതിനേക്കാൾ ആയിരം മടങ്ങ്‌ തീവ്രതയോടെ ബാലു മകളോടൊപ്പം യാത്ര തുടരുന്നു ..

ലക്ഷ്മി

ലക്ഷ്മി

ബാലുവിന്റെ പ്രിയ പത്നി ലക്ഷ്മി..തേജ്വസിനിയെ നൊന്ത്‌ പ്രസവിച്ച അമ്മ...പേടി തോന്നുന്നു അവരെ കുറിച്ചോർക്കാൻ.. ഈ വേർപാടുകൾഅവരറിയുന്ന നിമിഷത്തെ കുറിച്ചോർക്കാൻ ...

ഫേസ്ബുക്ക് പോസ്റ്റ്

ഷാഫിപറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റ്

English summary
shafi parambil's facebook post on violinist balabhaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more